ചെല്ലൂര്‍കുന്നിലെ നിര്‍ദ്ദിഷ്ട മാലിന്യ സംസ്‌കരണ പ്ലാന്റ് സര്‍വകക്ഷി സംഘം തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം
Update 24 January 2K24
ZEEfour NEWS PAGE
ചെല്ലൂര്‍കുന്നിലെ നിര്‍ദ്ദിഷ്ട മാലിന്യ സംസ്‌കരണ പ്ലാന്റ് സര്‍വകക്ഷി സംഘം തിരുവനന്തപുരത്തെത്തി
നിയമസഭക്ക് ശേഷം മന്ത്രിമാരുമായി ഇന്ന് 11.30 മണിക്ക് കൂടിക്കാഴ്ച
കുറ്റിപ്പുറം: നിര്‍ദ്ദിഷ്ട ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തില്‍ സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി സംഘം ഇന്ന് മന്ത്രിമാരെ കാണുന്നു.ഇന്നലെ രാത്രി 8 മണിയോടെ പുറപ്പെട്ട സര്‍വകക്ഷി സംഘം ഇന്ന് പുലര്‍ച്ചെ തിരുവന്തപുരത്തെത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സര്‍വകക്ഷി സംഘത്തില്‍ ജനപ്രതിനിധികളും മന്ത്രിമാരുമായുളള കൂടികാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്.മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന ജനപ്രതിനിധികളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സര്‍വ കക്ഷി കൂട്ടായ്മയുടെ പ്രസിഡന്റുമായ നസീറ പറത്തൊടി അടക്കമുളളവര്‍ ഇന്ന് നാട്ടില്‍ നിന്നും എത്തിയ സംഘത്തോടപ്പം ചേരും. നിയമസഭ പിരിഞ്ഞ ശേഷം രാവിലെ 11.30 ന് സംഘം ഒന്നിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ,വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് എന്നിവരുമായി കൂടികാഴ്ച നടത്തും.കൂടിക്കാഴ്ചയില്‍ നിര്‍ദ്ദിഷ്ട പ്ലാന്റിനെതിരേ പ്രദേശത്ത് ഉയരുന്ന ജനവികാരം അറിയിക്കുന്നതോടപ്പം പ്ലാന്റ് നിര്‍മാണത്തില്‍ സര്‍ക്കാര്‍ പിന്മാറണമെന്നും ഏക്കറ കണക്കിന് വരുന്ന റവന്യൂ ഭൂമി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നും സര്‍വ കക്ഷിസംഘം മന്ത്രിമാരോട് ആവശ്യപ്പെടും.


Comments
Post a Comment