ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ശ്രമത്തെ ചെറുത്തു തോൽപ്പിക്കും

 


Updated 08 January 2024

ZEEfour NEWS PAGE 

ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ശ്രമത്തെ ചെറുത്തു തോൽപ്പിക്കും

കുറ്റിപ്പുറം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഏതൊരു ശ്രമത്തേയും ചെറുത്തു തോൽപ്പിക്കുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു.

കെ എസ് ടി എ മലപ്പുറം ജില്ലാസമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സ്വാഗതസംഘം ചെയർമാൻ സി വേലായുധൻ അധ്യക്ഷനായിരുന്നു. കെ രാമദാസ്, സി കെ ജയകുമാർ, വി കെ രാജീവ് എന്നിവർ സംസാരിച്ചു. പി പവിത്രൻ സ്വാഗതവും കെ അംബുജം നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ