ഹയാത്ത് മെഡികെയർ ഹോസ്പിറ്റൽ പോലീസ് സ്റ്റേഷനിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു

Update 30 January 2K24

ZEEfour NEWS PAGE 

കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ അഭിനന്ദനങ്ങൾ പ്രവാഹം;

ഹയാത്ത് മെഡികെയർ ഹോസ്പിറ്റൽ 

പോലീസ് സ്റ്റേഷനിലെത്തി  അഭിനന്ദനങ്ങൾ അറിയിച്ചു മധുരം നൽകി

  കുറ്റിപ്പുറം  

കുറ്റിപ്പുറം: രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്ത കുറ്റിപ്പുറം സ്റ്റേഷനെ തേടി അഭിനന്ദന പ്രവാഹം. രാജ്യത്ത് ഒൻപതാം സ്ഥാനവും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും ലഭിച്ച കുറ്റിപ്പുറം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ

ഹയാത്ത് മെഡികെയർ ഹോസ്പിറ്റലിലെ സ്റ്റാഫുകൾ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി അഭിനന്ദനങ്ങൾ അറിയിക്കുകയും മൊമെന്റോ നൽകുകയും ലഡു വിതരണം ചെയ്യുകയും ചെയ്തു. ഹയാത്ത് മെഡികെയർ മാനേജർ മുബഷിറ കൊടക്കാടന്റെ കയ്യിൽ നിന്നും സ്റ്റേഷൻ ഇൻസ്പെക്ടർ പത്മരാജൻ, എസ് ഐ സിദ്ദീഖ് എന്നിവർ ചേർന്ന് മൊമെന്റോ ഏറ്റുവാങ്ങി.

പി.ആർ.ഒമാരായ മുഹമ്മദ് അജ്മൽ, ധനീഷ്,ഹയാത്ത് മെഡികെയർ സ്റ്റാഫ് അസറുദ്ദീൻ,ഫാസിൽ എന്നിവരും പങ്കെടുത്തു.കുറ്റിപ്പുറം പോലീസ് സേനാംഗങ്ങളായ എസ് ഐ സെൽവ കുമാർ,എസ് ഐ വിജയകുമാരൻ, എസ് ഐ വാസുണ്ണി,മറ്റ് പോലീസ് അംഗങ്ങളും മൊമെന്റോ ഏറ്റുവാങ്ങുന്ന ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം

ഡിഐജി അജീതാ ബീഗം, എംഎൽഎമാരായ കെ.ടി.ജലീൽ, ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാ പൊലീസ് മേധാവി എസ്.ശശീധരൻ തുടങ്ങിയവർ അഭിനന്ദിച്ചു. കെ.ടി.ജലീൽ സ്റ്റേഷനിൽ നേരിട്ടെത്തി ഉദ്യോഗസ്ഥർക്ക് അഭിനന്ദനം അറിയിച്ചു.






Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ