കുറ്റിപ്പുറം എച്ച്എംസി റസിഡൻസ് അസോസിയേഷൻ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി അഭിനന്ദനങ്ങൾ അറിയിച്ചു


Update 30 January 2K24

ZEEfour NEWS PAGE 


മികച്ച പൊലീസ് സ്റ്റേഷൻ; 

കുറ്റിപ്പുറം സ്റ്റേഷനെ തേടി അഭിനന്ദന പ്രവാഹം

  കുറ്റിപ്പുറം  

കുറ്റിപ്പുറം: രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്ത കുറ്റിപ്പുറം സ്റ്റേഷനെ തേടി അഭിനന്ദന പ്രവാഹം. രാജ്യത്ത് ഒൻപതാം സ്ഥാനവും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും ലഭിച്ച കുറ്റിപ്പുറം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ

കുറ്റിപ്പുറം എച്ച്എംസി റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി അഭിനന്ദനങ്ങൾ അറിയിക്കുകയും മൊമെന്റോ നൽകുകയും ലഡു വിതരണം ചെയ്യുകയും ചെയ്തു.സ്റ്റേഷൻ ഇൻസ്പെക്ടർ പത്മരാജൻ, എസ് ഐ വിജയകുമാരൻ,എന്നിവർ ചേർന്ന് മൊമെന്റോ ഏറ്റുവാങ്ങി. എച്ച്.എം.സി റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ടി.വി മുസ്തഫ,സെക്രട്ടറി സി.കെ അർമുഖൻ, കെ.വി ബാലകൃഷ്ണൻ, ടി.കെ റാഫി,ബീരാൻ ഹാജി, പി റസാക്ക്,ബാബു കളത്തിൽ, ആലസ്സൻ,എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം

ഡിഐജി അജീതാ ബീഗം, എംഎൽഎമാരായ കെ.ടി.ജലീൽ, ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാ പൊലീസ് മേധാവി എസ്.ശശീധരൻ തുടങ്ങിയവർ അഭിനന്ദിച്ചു. കെ.ടി.ജലീൽ സ്റ്റേഷനിൽ നേരിട്ടെത്തി ഉദ്യോഗസ്ഥർക്ക് അഭിനന്ദനം അറിയിച്ചു.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ