വിരുന്നെത്തിയത് മരണ ചുഴിയിലേക്ക് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു


 തവനൂർ

Update 21 January 2K24

ZEEfour NEWS PAGE 

വിരുന്നെത്തിയത് മരണ ചുഴിയിലേക്ക് 

വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

തവനൂര്‍: പന്ത് കളിക്കുന്നതിനിടെ ഭാരതപ്പുഴയില്‍ കോഴിക്കോട് പയ്യോളി സ്വദേശികളായ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.കോഴിക്കോട് പയ്യോളി സ്വദേശിയായ മോളിയുടെ മകൻ ആയൂര്‍ രാജ് (13) രമേഷ് ഇന്ദിര ദമ്പതികളുടെ മകൻ അഷിൻ ഐ രമേഷ് (11) എന്നിവരാണ് മരിച്ചത്.കുറ്റിപ്പുറം എം.ഇ.എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആയൂര്‍രാജ്. പയ്യോളി

തൃക്കോട്ടൂർ യു പി സ്കൂൾ അറാം ക്ലാസ് വിദ്യാർത്ഥിയാണ് അഷിൻ ഐ രമേഷ്.

ഞായറാഴ്ച്ച ഉച്ചക്ക് 2.30 മണിയോടെ ആയിരുന്നു അപകടം. തവനൂർ താമസിക്കുന്ന മോളിയുടെ വീട്ടിലേക്ക് വിരുന്നെത്തിയതാണ് അഷിൻ രമേഷും അമ്മ ഇന്ദിരയും. 

തവനൂര്‍ കാര്‍ഷിക കോളജിന്റെ പിറക് വശത്തുളള കടവില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഇറങ്ങിയപ്പോളായിരുന്നു അപകടത്തില്‍പ്പെട്ടത്. പന്ത് കളിക്കിടെ പുഴയിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.പുഴയില്‍ മുങ്ങിതാഴുന്ന കുട്ടികളുടെ നിലവിളി കേട്ട് പശുവിനെ മേക്കാന്‍ വന്ന ആളുകളാണ് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചത് ഉടനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണപ്പെട്ട കുട്ടികളുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Comments