കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കൺവെൻഷൻ കുറ്റിപ്പുറത്ത്



Update 26 January 2K24

ZEEfour NEWS PAGE 

കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു

മലപ്പുറം ജില്ലാ കൺവെൻഷൻ കുറ്റിപ്പുറത്ത് 

   കുറ്റിപ്പുറം   

കുറ്റിപ്പുറം:  കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു മലപ്പുറം ജില്ലാ കൺവെൻഷൻ കുറ്റിപ്പുറത്ത് സഖാവ് സി രാധാകൃഷ്ണൻ നഗറിൽ ചേർന്നു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കൺസ്യൂമർഫെഡിലെ ദിവസേന ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ പ്രമേയം കൺവെൻഷനിൽ അവതരിപ്പിച്ചു.സിഐടിയു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സഖാവ് വി പി സക്കറിയ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന ട്രഷറർ  സഖാവ് പി നന്ദകുമാർ എംഎൽഎ, കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു ജനറൽ സെക്രട്ടറി സഖാവ് കെ ജെ ജിജു, സംസ്ഥാന ട്രഷറർ സഖാവ് കെ ഗിരീഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം സഖാവ് അനൂപ് പാച്ചത്ത് തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. യൂണിയൻ ജില്ലാ ട്രഷറർ വിനോദ് കെ ബി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എം മുരളീധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അജീഷ് സി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി നിതീഷ് പി വി നന്ദി രേഖപ്പെടുത്തി.



Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ