തരിശ് നിലത്ത് കൃഷി ഒരുക്കിയ കർഷകനെ ആദരിച്ചു
തരിശ് നിലത്ത് കൃഷി ഒരുക്കിയ
കർഷകനെ ആദരിച്ചു
കുറ്റിപ്പുറം: തരിശ് നിലത്തു കൃഷി ഒരുക്കി മാതൃക തീർത്ത കുറ്റിപ്പുറം മല്ലൂർകടവ് സ്വദേശി വിപി മൊയ്‌ദീനെ സ്വതന്ത്ര കർഷക സംഘം കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ പൊന്നാടഅണിയിച്ചു ആദരിച്ചു. സ്വാതന്ത്ര കർഷക സംഘം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പേരശനൂർ സീതി ഹാജി പൊന്നാട അണിയിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ വിപി അഷ്‌റഫ് അലി, കുറ്റിപ്പുറം കൃഷി ഭവൻ കൃഷി അസിസ്റ്റന്റ് പ്രീത, ടി കെ മുഹമ്മദ് കുട്ടി,ടി കെ സക്കിർ ഹാജി,അസ്‌കർ കൊളത്തോൾ, മുളമുക്കിൽ മൊയ്‌ദീൻ എന്നിവർ പങ്കെടുത്തു


Comments
Post a Comment