കുറുമ്പത്തൂർ അയ്യപ്പൻ വിളക്കിന്റെ കാൽ നാട്ടൽ കർമ്മം നടന്നു
കുറുമ്പത്തൂർ അയ്യപ്പൻ വിളക്കിന്റെ
കാൽ നാട്ടൽ കർമ്മം നടന്നു
ആതവനാട്: കുറുമ്പത്തൂർ അയ്യപ്പഭക്തസമിതി വില്ലേജ് ഓഫീസ് പരിസരത്ത് നടത്തുന്ന അയ്യപ്പൻ വിളക്കിന്റെ കാൽ നാട്ടൽ കർമ്മം നടന്നു. ശനിയാഴ്ച രാവിലെ 8 മണിയോടെ പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു ചടങ്ങ്. ചടങ്ങിൽ ഭക്ത സമിതി അംഗങ്ങായ രവീന്ദ്രൻ അമ്പലവള്ളി, പ്രസാദ്, രാജൻ തലവനക്കാട്, രാജീവ് കെ പി, മോഹൻദാസ്, പ്രവീൺ കുമാർ കെ പി, ശ്രീനിവാസൻ, രക്ഷാധികാരികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കാളികളായി.
ഡിസംബർ 23ന് ശനിയാഴ്ച്ചയാണ് കുറുമ്പത്തൂരിൽ ഈ വർഷത്തെ അയ്യപ്പൻ വിളക്ക് നടക്കുന്നത്. വൈകുന്നേരം നാലിന് എടശ്ശേരിക്കാവ് ക്ഷേത്രത്തിൽനിന്ന് പാലക്കൊമ്പെഴുന്നള്ളിക്കും. ചളവറ പുലിയനാംകുന്ന് ശങ്കരനാരായണൻ നായർ സ്വാമിയും കുറ്റിക്കോട് സംഘവുമാണ് വിളക്ക് നിയന്ത്രിക്കുന്നത്. കലവറ നിറയ്ക്കൽ ചടങ്ങ് 21-ന് രാവിലെ 8 മുതൽ വൈകീട്ട് 4 വരെ നടക്കും.

Comments
Post a Comment