എസ്ഡിപിഐ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു
എംപിമാരുടെ
സസ്പെൻഷൻ:
എസ്ഡിപിഐ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു
മലപ്പുറം: പ്രതിപക്ഷ എംപിമാരെ കൂട്ടമായി പാര്‍ലമെന്റില്‍ നിന്നു സസ്‌പെന്റു ചെയ്ത നടപടിക്കെതിരെ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
വിവാദ ബില്ലുകൾ ചർച്ച നടത്താതെ പാസാക്കിയെടുക്കാനാണ് ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കങ്ങളിലൂടെ ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു സംസാരിച്ച ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു.
പാര്‍ലമെന്റ് അതിക്രമം സംബന്ധിച്ച് മറുപടി പറയാന്‍ പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തയ്യാറാവാത്തത് അവര്‍ക്ക് പലതും മറച്ചുപിടിക്കാനുള്ളതുകൊണ്ടാണ്. പ്രതിപക്ഷ ശബ്ദങ്ങളെ പുറത്തുനിര്‍ത്തി ജനാധിപത്യത്തെ കശാപ്പുചെയ്ത് ജനവിരുദ്ധ ബില്ലുകള്‍ ചര്‍ച്ചകൂടാതെ പാസ്സാക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്. രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും തകര്‍ത്തെറിയാനുള്ള ബിജെപി ശ്രമങ്ങള്‍ക്കെതിരായ ജനാധിപത്യ പോരാട്ടങ്ങള്‍ ശക്തമാക്കാന്‍ പൗരസമൂഹം തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ജില്ലാ സെക്രട്ടറി പി ഷെരീഖാൻ, ജില്ലാ സെക്രട്ടറിയേറ്റംഗം എ.കെ അബ്ദുൽ മജീദ്, ജില്ലാ കമ്മിറ്റിയംഗം ഇർഷാദ് മൊറയൂർ, ഷൗക്കത്ത് പുൽപ്പറ്റ തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment