വർഷങ്ങൾക്ക് ശേഷം ആ സഹപാഠികൾ നിളയുടെ തീരത്ത് ഒത്തുചേർന്നു


വർഷങ്ങൾക്ക് ശേഷം  
ആ സഹപാഠികൾ  


നിളയുടെ തീരത്ത്   
ഒത്തുചേർന്നു     

കുറ്റിപ്പുറം: വർഷങ്ങൾക്ക് ശേഷം ആ സഹപാഠികൾ വീണ്ടും ഒത്തുചേർന്നു. തിരുന്നാവായ നാവാമുകന്ദഹയർ സെക്കഡറി സ്കൂളിലെ 1996 - 97 കാലഘട്ടത്തിലെ പത്താം ക്ലാസിലെ പൂർവ വിദ്യാർഥികളാണ് 26 വർഷങ്ങൾക്ക് ശേഷം ഭാരതപ്പുഴയുടെ തീരത്തെ കുറ്റിപ്പുറം നിളാ പാർക്കിൽ ഒത്ത് ചേർന്നത്. അമ്പതോളം സഹപാഠികളാണ് കുടുംബസമേതം നിളയുടെ തീരത്ത് ഒത്ത് ചേർന്നത്. സംഗമത്തിൽ വച്ച് കോർഡിനേറ്റർ കൊട്ടാരത്ത് ഷറഫുദ്ധീൻ്റെ നാൽപ്പത്തിമൂന്നാമത് പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചു. പൂർവ വിദ്യാർഥി നാസർ കൊട്ടാരത്തിൻ്റെ മാജിക് ഷോയും കുട്ടികളുടെ വിവിധ പരിപാടകളും അരങ്ങേറി. ഷറഫുദ്ധീൻ കൊട്ടാരത്ത് , വി.പി ഫൈസൽ, അബ്ദുൽ ഖാസിം, ഫൈസൽ കാരത്തൂർ, മുസ്തഫ കാരത്തൂർ, അസീസ്, രതീഷ് വൈരങ്കോട്, സത്താർ ഗുരുക്കൾ, നസീ മോൾ, കെ.വി റഹീന, മുനീറ, തെസ്നി ബാനു എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.


Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്