ബെഡ്സ് സ്കൂൾ വിദ്യാർഥികളുടെ കൂടെ ചേർന്ന് വിൻസ് ക്ലബ് വലിയ പറപ്പൂർ.


 ബെഡ്സ് സ്കൂൾ 

വിദ്യാർഥികളുടെ കൂടെ ചേർന്ന്

വിൻസ് ക്ലബ് വലിയ പറപ്പൂർ.


പട്ടർനടക്കാവ്: പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങി വേറിട്ട ആശയമായി തിരുനാവായ ഗ്രാമ പഞ്ചായത്ത് പട്ടർനടക്കാവ് ബഡ്സ് ആൻ്റ് റിഹാബലിറ്റേഷൻ സെൻ്റർ. ഭിന്നശേഷി വിദ്യാർഥികളുടെ അഭിരുചിക്കൊപ്പം വൈകല്യത്തിൽ കുസൃതിയും വികൃതിയും മറന്ന് സൗഹൃദം പങ്കിട്ടും പാടിയും പറഞ്ഞും കലാപരിപാടികളുമായി പറപ്പൂർ വിൻസ് ക്ലബ്ബ് അംഗങ്ങൾ ഒത്ത് ചേർന്നത് ഒരു പുത്തൻ അനുഭവമായി. കേക്ക് മുറിച്ചും മിഠായി നൽകിയും വിദ്യാർത്ഥികൾക്കായി ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. വിൻസ് ക്ലബ്ബ്. സമൃദ്ധമായ ഉച്ചഭക്ഷണ വിതരണം ചെയ്തു. പി.കെ.സിന്ധു ടീച്ചർ വിദ്യാർഥികളുടെ വൈവിദ്യമായ കൈ വരകളുടെ പടങ്ങളെ പറ്റിയും വിദ്യാർത്ഥികൾക്ക് വിവരിച്ചു കൊടുത്തു.

വിൻസ് ക്ലബ് പ്രസിഡണ്ട് പി വി മുനീർ, പി പി അലി മുഹമ്മദ്, എം ടി കബീർ,വി സാബിർ, പി പി മുബഷിർ, വി സഹീർ ബാബു, പി അലിഅക്ബർ, അമീർ,നിയാസ്,പി വി ജംഷാദ്, ഇർഫാൻ,റിയാസ്.

മുൻ ഭാരവാഹികളടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ