സപ്തദിന സഹവാസ ക്യാമ്പ് നിനവ് 2023
സപ്തദിന സഹവാസ ക്യാമ്പ് നിനവ് 2023
കുറ്റിപ്പുറം ജി എച്ച് എസ്
എസ് സ്കൂളിൽ തുടങ്ങി
കുറ്റിപ്പുറം: കുറ്റിപ്പുറം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് ഏഴ് ദിവസത്തെ സപ്തദിന സഹവാസ ക്യാമ്പ് നിനവ് 2023 എന്ന പേരിൽ വിളംബരജാതയോടെ തുടക്കമായി കുറ്റിപ്പുറം ജി എച്ച് എസ് എസ് സ്കൂളിൽ നടന്ന ക്യാമ്പ് കുറ്റിപ്പുറം
കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർ ശ്യാം കുമാർ ഉത്‌ഘാടനം ചെയ്തു. കുറ്റിപ്പുറം എസ് ഐ വാസുണ്ണി മുഖ്യപ്രഭാഷണം നൽകി .പ്രിൻസിപ്പാൾ മനോജ്‌കുമാർ വി സി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സമീന ഹുസൈൻ ക്യാമ്പിനെ പറ്റി വിശദീകരിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ സുരേഷ് ഇ നായര്‍,കെ ജി.നിശ.മാലിക് ഗഫൂർ. രാജി വി ബി, ചൈതന്യ പി, ശ്രുതി സി എന്നിവർ ആശംസകൾ അറിയിച്ചു. ക്യാമ്പ് ലീഡർ റഷീഖ് ജാസിം നന്ദിയും പറഞ്ഞു. ജനുവരി ഒന്നാം തിയതി വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ സമം, ശ്രേഷ്ഠം,രഹിതലഹരി,വന്ദ്യം, വയോജനം,രക്ഷിതം,ഋതുഭേദജീവനം,വർജ്യസഭ,സ്നേഹാരാമം, പ്രൊജെക്ടുകൾ നടപ്പിലാക്കും. പൊതുജനങ്ങൾക്ക് വേണ്ടി റൈഹാൻ ഐ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പ്, സൗജന്യനേത്രപരിശോധന ക്യാമ്പ് എന്നിവയും ഉണ്ടായിരിക്കും . താൽപ്പര്യമുള്ളവർക്ക് ക്യാമ്പുമായി ബന്ധപ്പെടാവുന്നതാണെന്നു പ്രോഗ്രാം ഓഫീസർ അറിയിച്ചു.

Comments
Post a Comment