കുറ്റിപ്പുറത്ത് ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്


ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

കുറ്റിപ്പുറം: തിരൂർ കുറ്റിപ്പുറം റോഡിൽ വ്യാഴാഴ്ച രാവിലെ സിമൻ്റ് ലോഡുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷകളിൽ ഇടിച്ച് മൂന്ന് പേർക്ക് പരുക്ക്. ആതവനാട് സ്വദേശി പുതിയ വീട്ടിൽ മുഹമ്മദ് ഷഹീറിൻ്റെ ഭാര്യ സജ്ന (33) ,മകൻ മുഹമ്മദ് അജ്മൽ (13) , ഓട്ടോ ഡ്രൈവർ കുറ്റിപ്പുറം ചെല്ലൂർ സ്വദേശി കല്ലട വീട്ടിൽ മുസ്തഫ (47) എന്നിവരേയാണ് വളഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് പേരുടെയും പരുക്കുകൾ സാരമായതിനാൽ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടേറിക്ഷകളിലാണ് ഇടിച്ചത്. എന്നാൽ തിരൂരിൽ നിന്നും കുറ്റിപ്പുറത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിലിടിച്ചതിനെ തുടർന്നാണ് മൂന്ന് യാത്രക്കാർക്ക് പരുക്കേറ്റത്. സിമൻ്റ് ലോഡുമായി തിരൂരിലേക്ക് പോകുകയായിരുന്നു ലോറി.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ