സ്വതന്ത്ര കർഷക സംഘം കോട്ടക്കൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ
സ്വതന്ത്ര കർഷക സംഘം
കോട്ടക്കൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ
കോട്ടക്കൽ: കോട്ടക്കൽ മണ്ഡലത്തിൽ കാർഷിക സമൃദ്ധിയും നാടിന്റെ ഹരിതാഭയും വീണ്ടെടുക്കാനുള്ള കർമപദ്ധതികൾ ആവിഷ്ക്കരിച്ച് സ്വതന്ത്ര കർഷക സംഘം തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിൽ കൂടുതൽ കർഷക സൗഹൃദ പദ്ധതികൾ ഉൾപ്പെടുത്തണമെന്നും കർഷക ക്ഷേമം ഉറപ്പു വരുത്താൻ കൃഷിഭവനുകൾ കൂടുതൽ ശാസ്ത്രീയവും ജനകീയവുമായ ഇടപെടലുകൾ നടത്തണമെന്നും സ്വതന്ത്ര കർഷക സംഘം കോട്ടക്കൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കാർഷിക സാംസ്ക്കാരത്തിന്റെ വീണ്ടെടുപ്പിനും നാടിന്റെ ഹരിതാഭ സംരക്ഷിക്കുന്നതിനും സജീവമായി കർമ പഥത്തിൽ ഇറങ്ങാനും കൺവെൻഷൻ തീരുമാനിച്ചു. സ്വതന്ത്ര കർഷക സംഘം കോട്ടക്കൽ മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണവും മണ്ഡലം പ്രവർത്തക കൺവെൻഷനും കുറ്റിപ്പുറത്ത് സിദ്ധീഖ് പരപ്പാര ഉൽഘാടനം ചെയ്തു. പേരശനൂർ സീതി ഹാജി അധ്യക്ഷനായി. സി അബ്ദുൽ കരീം, പി കെ കരീം, വിപി അബ്ദുറഹ്മാൻ, കുഞ്ഞി മുഹമ്മദ് പൊൻമള, ഹുസൈൻ മാറാക്കര, തയ്യിൽ ഫിറോസ് , ടി കെ മുഹമ്മദ് കുട്ടി, ആഷിഖ് കൊളത്തോൾ, ഉമർ കടവണ്ടി, അസ്ക്കർ കൊളത്തോൾ, സംസാരിച്ചു.

Comments
Post a Comment