സംസ്ഥാന പ്രൊഫഷണൽസ് ഫാമിലി സമ്മേളനം പ്രോഫേസ് ഉജ്ജ്വല തുടക്കം

 സംസ്ഥാന പ്രൊഫഷനൽസ് ഫാമിലി സമ്മേളനം പ്രോഫേസിന് ഉജ്ജ്വല തുടക്കം 

കുറ്റിപ്പുറം; വിസ്ഡം യൂത്ത് സംസ്ഥാന സമിതി പ്രൊഫഷനലുകൾക്കായി സംഘടിപ്പിച്ച പ്രൊഫേസ് സംസ്ഥാന പ്രൊഫഷനൽ ഫാമിലി കോൺഫറൻസിന് ഉജ്ജ്വല തുടക്കം.. കുറ്റിപ്പുറം ഒലീവ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. 

വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു.രണ്ടാം ദിനമായ ഇന്ന് ഞായർ രാവിലെ 9 മണിക്ക് ആരംഭിക്കുന്നസമ്മേളനം മന്ത്രി വി അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്യും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുല്ലത്തീഫ് മദനി അദ്യക്ഷതവഹിക്കും . പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യാതിഥിയായിരിക്കും പ്രമുഖ പണ്ഡിതനും ഖുർആൻ വിവർത്തകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഡോ മുഹമ്മദ്‌ കുട്ടി കണ്ണിയൻ, ജംഷീർ സ്വലാഹി, കെ താജുദ്ധീൻ സ്വലാഹി എന്നിവർ വിഷയാവതരണം നടത്തും. 'ലിബറലിസം ഒരു പോസ്റ്റ് മാർട്ടം ' സെഷന് ഡോ അബ്ദുല്ല ബാസിൽ സിപി നേതൃത്വം നൽകും . ഡോ മുഹമ്മദ് മുബഷിർ, ആദിൽ അബ്ദുൽ ഫത്താഹ്, ഷംജാസ് കെ അബ്ബാസ് എന്നിവർ സംസാരിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന ഇന്ററാക്ഷൻ സെഷനിൽ പ്രൊഫ ഹാരിസ് ബിനു സലീം, ഫൈസൽ മൗലവി പുതുപ്പറമ്പ്, ടി കെ അഷ്റഫ്, സാദിഖ് മദീനി ഡോ ജൗഹർ മുനവ്വർ, ടി കെ നിഷാദ് സലഫി, എന്നിവർ നേതൃത്വം കൊടുക്കും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സെയ്ത് പട്ടേൽ ( മുംബൈ ) മുഖ്യപ്രഭാഷണം നടത്തും. ഹാരിസ് മദനി കായക്കൊടി സമാപന പ്രസംഗം നടത്തും. നഴ്സറി വിദ്യാർത്ഥികൾക്കായി സ്വീറ്റ് ബഡ്സ്, പ്രൈമറി വിദ്യാർത്ഥികൾക്കായി ബട്ടർഫ്ലൈസ്, യൂ പി വിഭാഗം വിദ്യാർഥികൾക് ലിറ്റിൽ, വിങ്‌സ്, ഹൈസ്കൂൾ ടീനേജ് വിദ്യാർത്ഥികൾക്കായി ടീൻസ് സ്പെയ്സ് എന്നീ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി വിവിധ വേദികളിൽ നടക്കും

മാധ്യമ രംഗം പക്ഷപാതരഹിതമാകണം : അൺ ബോക്സിങ് ദി ട്രൂത്ത് പ്രൊഫേസ് മാധ്യമ സെമിനാർ

കുറ്റിപ്പുറം : ജനാധിപത്യ വളർച്ചയുടെ ചാലക ശക്തിയായ മാധ്യമങ്ങൾ പക്ഷപാതരാഹിത്യവും നൈതികതയും രാഷ്ട്രത്തിന്റ താൽപര്യവും കാത്ത് സൂക്ഷിക്കാൻ സന്നദ്ധമാകണമെന്ന് വിസ്ഡം പ്രൊഫയ്സ് ഫാമിലി കോൺഫറൻസിന്റ ഭാഗമായി അൺ ബോക്സിങ് ദി ട്രൂത്ത് എന്ന പ്രമേയത്തിൽ നടന്ന മാധ്യമ സെമിനാർ അഭിപ്രായപ്പെട്ടു. ഭരണകൂടങ്ങളുടെ ക്രൂരതകളെയും അനീതികളെയും പൊതുസമൂഹത്തിൽ തുറന്നുകാണിക്കാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്ന ഭരണകൂടങ്ങൾ അസഹിഷ്ണുതയുടെ വക്താക്കളാണ്. ജനങ്ങൾക്ക് അറിയാനും മാധ്യമങ്ങൾക്ക് അറിയിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റ കാര്യത്തിൽ ഇതര രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഏറെ പിറകിലാണെന്ന പഠന റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് ബിബിസി ഡോക്യൂമെന്ററി പ്രദർശനത്തിനെതിരെയുള്ള ഭരണകൂട നിലപാട്. വ്യാജ വാർത്തകൾ പടച്ച് വിട്ട് സമൂഹത്തിൽ അരാചകത്വം സൃഷ്ടിക്കുന്നതിലൂടെ ജീവിതം ദു:സഹമാവകയാണ്. അധികാര മോഹവും കച്ചവടതാൽപര്യങ്ങളും സത്യത്തെ മറച്ച് വെക്കാനും നുണ പ്രചരിപ്പിക്കാനും സാധ്യത തേടുകയാണ്. സത്യാനന്തരകാലമെന്ന് വിശേഷിപ്പിക്കും വിധമാണ് വ്യാജ പ്രചാരണം നടക്കുന്നത് നിലനിൽക്കുന്ന വ്യവസ്ഥയ്ക്ക് എതിരെ സംസാരിക്കുന്നതിന് പകരം മാധ്യമങ്ങൾ വ്യവസ്ഥകളോട് പ്രതിരോധ രഹിതമായി കീഴടങ്ങുകയാണ്. ഡിജിറ്റൽ മീഡിയകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ ജാഗ്രത പുലർത്തണം.സാമൂഹികരംഗം കലുഷിതമാക്കുന്നതിനു വർഗീയത പ്രചരിപ്പിക്കുന്നതിനും മാധ്യമങ്ങൾ ഉപയോഗപെടുത്തുന്നതിനെതിരെ കർശന നിയമം വേണമെന്നും സാമ്പത്തിക പരാധീനതകളിൽ നിന്ന് മുക്തമായി സ്വതന്ത്രവും സ്വാശ്രയ പരവുമായ പത്രപ്രവർത്തനത്തിന് അവസരമൊരുക്കാൻ അധികാരികൾ ശ്രമിക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.. 

സെമിനാറിൽ ഡോ:സരിൻ പി (യൂത്ത് കോൺഗ്രസ്), നിഷാദ് റാവുത്തർ (മീഡിയവൺ) മുഹമ്മദ്അജ്മൽ സി, സൂഫിയാൻഅബ്ദുസ്സലാം,അഡ്വ.പി കെ ഹബീബുറഹ്മാൻ,ഫസീഹ് പി ഒ, മുസ്തഫ മദനി,മുജീബ് ഒട്ടുമ്മൽ എന്നിവർ വിഷയാവതരണം നടത്തി.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ