മാമാങ്കമ ഹോത്സവം, കൂറനാട്ടലും ചരിത്ര സഭയും നാളെ 1/2/2023ന്
മാമാങ്കമ ഹോത്സവം, കൂറനാട്ടലും ചരിത്ര സഭയും 1/2/2023 ബുധനാഴ്ച
തിരുന്നാവായ: മലപ്പുറം ജില്ലാ പഞ്ചായത്തും വിവിധ സംഘടനകളും ചേർന്ന് നടത്തുന്ന ഈ വർഷത്തെ
മാമാങ്കമഹോത്സവത്തിൻ്റെ ഭാഗമായി റി എക്കൗ സംഘടിപ്പിക്കുന്ന മാമാങ്കമ ഹോത്സവ കുറനാട്ടലും, മാമാങ്ക ചരിത്ര സഭയും നാളെ ( 1/2/2023 ബുധനാഴ്ച)
നവാമുകുന്ദ്ര ക്ഷേത്ര മൈതാനയിൽ നടക്കും.രാവിലെ 10 മണിക്ക് തിരുന്നാവായ ജംഗ്ഷനിൽ നിന്നും കൂറ എഴുന്നള്ളത്ത് നടത്തും.തുടർന്ന്
കൂറനാട്ടലും ചരിത്ര സഭയും നടക്കും.ചരിത്രപണ്ഡിതരും, ചരിത്ര വിദ്യാർത്ഥികളും പങ്കെടുക്കുന്ന ചടങ്ങ്
പരമ്പരാഗത രൂപത്തിലാണ് നടക്കുക.തുടർന്ന് വിദ്യാർത്ഥികൾ മാമാങ്ക സ്മാരകങ്ങൾ സന്ദർശിക്കും. ഫെബ്രവരി 5ന് ഞായറാഴ്ച്ച രാവിലെ 9 മണിക്ക് പൊന്നാണി തൃക്കാവ് ദുർഗ്ഗഭഗ വതി ക്ഷേത്ര പരിസരത്ത് വെച്ച് മാമാങ്കത്തിൻ്റെ മൈത്രി സദസ്സ് നടക്കും.
വൈക്കീട്ട് 5 മണിക്ക് കൊടക്കൽ ബന്തർ കടവിൽ വെച്ച് മാമാങ്കത്തിൻ്റെ ബന്തർ കടവ് പുനരാവിഷ്കരണം നടത്തും.ചടങ്ങുകളിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടക്കും.
മാന്യ പത്രപ്രവർത്തകരെ.
പൗരാണിക കേരളത്തിൽ മതമൈത്രിയുടെ ദേശിയ വാണിജ്യമേള യായിരുന്ന മാമാങ്കോത്സവം' അറബികൾ, ചൈന, പോർച്ച്കെൽ, അവിഭക്തഭാരതത്തിലെ ലങ്കക്കാർ വരെ വന്നിരുന്ന ഒരു ദേശിയ ഉത്സവത്തിൻ്റെ മതേതര സ്വഭാവം നിലനിർത്താനും അത് വഴി തിരുന്നാവായയുടെ യും ,മലപ്പുറത്തിൻ്റെ വിനോദ സഞ്ചാരത്തിൻ്റെ വളർച്ചക്ക് വേണ്ടി കഴിഞ്ഞ 30 കൊല്ല മായി, റി എക്കൗ പ്രവർത്തിച്ച് വരുന്നു.നാളിതുവരെ പത്രപ്രവർത്തകരുടെ ആത്മാർതയോടെയുള്ള ഇടപെടലാണ് അന്യാതീനപെടേണ്ടിയിരുന്ന മാമാങ്ക സ്മാരകങ്ങൾ സർക്കാർ സംരക്ഷിക്കാൻ തയ്യാറായത്. ആയതിനാൽ മാമാങ്കിത്തിൻ്റെ മതേതരവും, ദേശിയത നിലനിർത്തുതിന്നും പ്രാധാന്യം നൽകുന്ന ഈ ചടങ്ങുകൾ നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതിനായി മുഴുവൻ പത്രപ്രവർത്തകരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
പ്രോഗ്രാം കോ ഓർഡിനേറ്റർ
റി എക്കൗ - 9846360591


Comments
Post a Comment