തിരൂർ താലൂക്കിൽ ഇന്ന് ബസ്സ് പണിമുടക്ക്
ZEE FOUR
news page
സംയുക്ത ബസ് തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ താലൂക്കിൽ ബസ് പണിമുടക്ക്
_____________________________________________________________
തിരൂർ: തിരൂർ സംയുക്ത ബസ് തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച്ച രാവിലെ മുതൽ ബസ് തൊഴിലാളികൾ പണിമുടക്കിൽ
റോഡിന്റെ ശ്വോചീനിയാവസ്ഥ ഉടൻ പരിഹരിക്കുക,ബസ്റ്റാന്റിലെ ശൗചാലയം തുറന്ന് പ്രവർത്തിപ്പിക്കുക,മോട്ടോർ വാഹന വകുപ്പിന്റെ ബസ് തൊഴിലാളികൾക്ക് നേരെയുള്ള പീഡനങ്ങൾ അവസാനിപ്പിക്കുക,തിരൂരിലെ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരം പുന:പരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
നടത്തുന്ന സൂചന പണിമുടക്കിൽ
ബസ് തൊഴിലാളി കോഡിനേഷൻ കമ്മിറ്റി സി.ഐ.ടി യു,എസ്.ടി.യു,ബി.എം.എസ് എന്നീ സംഘടനകൾ പണിമുടക്കിന് നേതൃത്വം നൽകുന്നത് തിരൂര് ആർ.ടി.ഒ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്
ബസ് മേഖലക്കും പൊതു ജനങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷയങ്ങൾ മുൻ നിർത്തിയാണ് ബസ് തൊഴിലാളി പണിമുടക്ക് നടത്തുന്നതെന്ന് സംയുക്ത ബസ് തൊഴിലാളി കോഡിനേഷൻ അറിയിച്ചു .


Comments
Post a Comment