മൂടാൽ നിർമാണത്തിലുള്ള ബഹുനില കെട്ടിടം അപകടാവസ്ഥയിൽ


updated 08 july 2023

 kuttippuram

നിർമാണത്തിലുള്ള ബഹുനില കെട്ടിടം അപകടാവസ്ഥയിൽ 


സാങ്കേതിക പരിശോധന വേണമെന്ന് അധികൃതർ

കുറ്റിപ്പുറം: മർകസ് മൂടാലിൽ ബൈപാസ് റോഡിൽ ജി എൽ പി സ്കൂളിന് സമീപം പാലാട്ടുകുളമ്പ് റോഡിനോട് ചേർന്ന് നിർമാണത്തിലുള്ള കെട്ടിടത്തിന്റെ     ഫില്ലറുകൾക്ക് വിള്ളലുകൾ കണ്ടതോടെ ഏതുനിമിഷവും പൊളിഞ്ഞ് വീഴുമെന്ന ആശങ്കയിലാണ് നാട്ടുകാർ.                             പുലാശേരി ഭാഗത്തേക്ക് പോകുന്ന വാഹനയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ജീവന് ഭീഷണിയുണ്ടെന്നും വ്യാപക പരാതി ഉയരുന്നുണ്ട്.         എന്നാൽ കടുത്ത ആശങ്ക വേണ്ടെന്നും ഉടൻ തകർന്നു വീഴുന്ന സ്ഥിതിയില്ലെന്നും എന്നാൽ തുടർനടപടികളുടെ ഭാഗമായി നിർമാണം ബലപ്പെടുത്തലോ പൊളിച്ചുനീക്കലോ വേണ്ടതെന്ന് തീരുമാനിക്കാൻ സ്ട്രെക്ച്ചറൽ സാങ്കേതിക എൻജിനീയറിംഗ് വിഭാഗത്തിൻ്റെ ഉന്നത വിദഗ്ദ്ധ സംഘത്തിൻ്റെ പരിശോധന വേണമെന്നും സ്ഥലം സന്ദർശിച്ച കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് എൽ എസ് ജി ഡി അസിസ്റ്റൻ്റ് എൻജിനീയർ നിർദേശിച്ചു.           മഴ കനത്ത് പെയ്താൽ കെട്ടിടത്തിന് സുരക്ഷാ ഭീഷണി ഉണ്ടാകുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ