കമലാക്ഷി സ്മാരക പുരസ്കാരവും പ്രതിഭ പുരസ്കാരവും നൽകി നീലാംബരി പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ .
updated 17 July 2023
കമലാക്ഷി സ്മാരക പുരസ്കാരവും പ്രതിഭ പുരസ്കാരവും നൽകി.
ചെല്ലൂർ കെ എം എ യു പി സ്കൂൾ 1990-93 ബാച്ച് നീലാംബരി പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ
കുറ്റിപ്പുറം: ചെല്ലൂർ കെ എം എ യു പി സ്കൂൾ 1990-93 ബാച്ച് നീലാംബരി പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സ്നേഹസംഗമം. സംഘടിപിച്ചു. സ്കൂൾ പ്രധാനാധ്യാപിക ഗീത ഉദ്ഘാടനം ചെയ്തു. 1993 ബാച്ചിന്റെ അധ്യാപകരായ ഗീത,സോമൻ ,നാരായണൻ കുട്ടി ,യൂസഫ് മാസ്റ്റർ, ഗോപാലകൃഷ്ണൻ , അലവിക്കുട്ടി തുടങ്ങിയ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. സാക്ഷരതാ പഠനത്തിലൂടെ അക്ഷരങ്ങൾ പഠിച്ച് എഴുത്തുകാരിയായി ശ്രദ്ധേയയായ മിനി ചെല്ലൂരിനെയും വിവിധ മേഖലകളിൽ പ്രഗൽഭരായ വി പി ചെല്ലൂർ ,രാജേഷ്,മുഹമ്മദ് മുനീർഷ, എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് കമലാക്ഷി സ്മാരക പുരസ്കാരവും പ്രതിഭ പുരസ്കാരവും നൽകി.
നസീറ,ദീപ,ഷീജ,ഗീത തുടങ്ങിയവർ സംസാരിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് വാട്ടർ ഫിൽട്ടർ നൽകി. ഷെരീഫ് ടി കെ, ബെന്നി മാസ്റ്റർ,സക്കരിയ മാസ്റ്റർ,നീലാംബരി കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പ്രവാസികളുടെ സഹായത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നീലാംബരി ഗ്രൂപ്പ് അംഗങ്ങളായ സുബ്രഹ്മണ്യൻ വിപി,പ്രജിത,രാധ, ശ്രീവിദ്യ,നസീറ,ഷിഹാബ്,വിമല, അഷറഫ്,സാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കൂട്ടായ്മയുടെ പേരിൽ ഓർമ്മ വൃക്ഷവും നട്ടു.


Comments
Post a Comment