ഹീൽ ഫോർട്ട് ഹോസ്പിറ്റൽ കുറ്റിപ്പുറത്ത് വ്യാഴാഴ്ച ഉദ്ഘാടനം നിർവഹിക്കും

 



kuttippuram
updated 17 July 2023

    ഹീൽ ഫോർട്ട് ഹോസ്പിറ്റൽ കുറ്റിപ്പുറത്ത്       

വ്യാഴാഴ്ച കാലത്ത് ഉദ്ഘാടനം നിർവഹിക്കും

കുറ്റിപ്പുറം: ആതുര ശുശ്രൂഷ രംഗത്ത് പുതിയ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തികൊണ്ട് കുറ്റിപ്പുറത്ത് ഹീൽ ഫോർട്ട് ഹോസ്പിറ്റലിന് തുടക്കം കുറിക്കും

ജൂലൈ 20ന് വ്യാഴാഴ്ച്ച രാവിലെ 10.30ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് അധികൃതർ കുറ്റിപ്പുറത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ,തവനൂർ നിയോജക മണ്ഡലം എം.എൽ.എ ഡോ.കെ.ടി ജലീൽ,കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേമി,കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് റിജിത ഷിലീജ് തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആരോഗ്യ രംഗത്തെ പ്രമുഖർപങ്കെടുക്കും. 

24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് ദേശീയപാതയോരത്ത് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിക്കുന്നതെന്ന് ആശുപത്രി അധികൃതർ കുറ്റിപ്പുറം പ്രസ് ക്ലബ്ബിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡോ.മുഹമ്മദ് റിയാസ്, ഷബീർ.കെ.നൗഷാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.




Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ