ഓട്ടോയിൽ മദ്യം ശേഖരിച്ച് വില്പന കഞ്ഞിപ്പുര സ്വദേശി പോലീസ് പിടികൂടി
valanchery
updated 18 July 2023
ഓട്ടോയിൽ മദ്യം ശേഖരിച്ച് വില്പന
കഞ്ഞിപ്പുര സ്വദേശി പോലീസ് പിടികൂടി
വളാഞ്ചേരി:ഓട്ടോറിക്ഷയിൽ മദ്യം ശേഖരിച്ച് വിവിധ പ്രദേശങ്ങളിൽ വിൽപ്പന നടത്തി വരികയായിരുന്ന കഞ്ഞിപ്പുര സ്വദേശി ചാരത്ത് രവീന്ദ്രനാണ് (47) വളാഞ്ചേരി പോലീസ് പിടികൂടിയത്. ഓട്ടോറിക്ഷയിൽ മദ്യം കൊണ്ടുവരുന്നുണ്ടെന്ന ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ വച്ചാണ് ഓട്ടോ അടക്കം പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും വിവിധ ബ്രാൻഡുകളിലുള്ള 6 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പോലീസ് പിടിച്ചെടുത്തു. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ കമറുദ്ദീൻ വള്ളിക്കാടന്,എസ് ഐ ജലീൽ കറുത്തേടത്ത്, എസ്ഐ സുധീർ സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, ശ്രീജിത്ത് തുടങ്ങിയവർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Comments
Post a Comment