കോട്ടക്കൽ MLA ആബിദ് ഹുസൈൻ തങ്ങളുടെ ഓഫീസിലേക്ക് SDPI മാർച്ച് നടത്തി

 


valanchery

Updated 07 july 2023


കോട്ടക്കൽ MLA ആബിദ് ഹുസൈൻ തങ്ങളുടെ


 ഓഫീസിലേക്ക് SDPI മാർച്ച് നടത്തി

വളാഞ്ചേരി: SSLC  ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ മുഴുവൻ MLA മാരുടെയും ഓഫീസിലേക്ക് SDPI നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി SDPI കോട്ടൽ മണ്ഡലം കമ്മിറ്റി MLA ആബിദ് ഹുസൈൻ തങ്ങളുടെ വളാഞ്ചേരിയിലെ ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ കമ്മിറ്റി അംഗം ഫത്തഹ് പൊന്നാണി മാർച്ച് ഉദ്ഘാടനം ചെയ്തു. ഇരു മുന്നണികളും മലബാറിനോട് തികഞ്ഞ വിവേചനമാണ് കാണിക്കുന്നതെന്നും മലപ്പുറത്ത് മാത്രം 33,598 വിദ്യാർത്ഥികളാണ് ഈ വർഷവും സീറ്റില്ലാതെ വലയുന്നതെന്നും,മറ്റു ജില്ലകളിൽ D+ നേടിയ കുട്ടികൾക്ക് വരെ സീറ്റ് ഒഴിഞ്ഞ് കിടക്കുമ്പോൾ A+ നേടിയിട്ടും വിദ്യാർത്ഥികൾക്ക് മലപ്പുറം ജില്ലയിൽ ഉപരി പഠനത്തിന് സീറ്റില്ല. MLA മാരടക്കമുള്ള ജന പ്രതിനിധികളാണ് ഇതിന്റെ കാരണക്കാരെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് മുജീബ് മാസ്റ്റർ, സെക്രട്ടറി മുസ്ഥഫ കുറ്റിപ്പുറം , ഹസ്സൻ ബാവ, നാസർ കരേക്കാട്, ഹംസ തലകാപ്പ് എന്നിവർ മാർച്ചിന് നേത്രത്ത്വം നൽകി. സലിം കുറ്റിപ്പറം സ്വാഗതവും നാസർ കരേക്കാട് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ