മരം കടപുഴകി ദേഹത്തു വീണു വിദ്യാര്‍ഥിനി മരിച്ചു



updated 03 July 2023

കാസർകോട്

മരം കടപുഴകി ദേഹത്തു വീണു 

വിദ്യാര്‍ഥിനി മരിച്ചു


 കാസര്‍കോട് : കനത്ത മഴയില്‍ സ്‌കൂളിലെ മരം കടപുഴകി ദേഹത്തു വീണു വിദ്യാര്‍ഥിനി മരിച്ചു. പുത്തിഗെയില്‍ അംഗഡിമൊഗര്‍ ജി.എച്ച്‌.എസ്‌.എസ് ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ (11) ആണ് മരിച്ചത്. ശക്തമായ മഴയില്‍ സ്‌കൂളിലെ മരം കടപുഴകി വീഴുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അംഗഡിമൊഗറിലെ ബി എം യൂസഫ്-ഫാത്തിമ സൈന ദമ്പതികളുടെ മകളാണ്. അപകടത്തിൽ രിഫാന എന്ന വിദ്യാർത്ഥിനിക്കും പരിക്കേറ്റു.ഇന്ന് വൈകുന്നേരം സ്കൂൾ വിട്ട സമയത്താണ് അപകടമുണ്ടായത്. കുട്ടികൾ സ്കൂൾ വിട്ട് പടവുകളിറങ്ങി വരുമ്പോൾ കോമ്പൗണ്ടിലുള്ള മരം പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു. ആയിഷത്ത് മിൻഹയും രിഫാനയും കൂട ചൂടി വരുന്നതിനിടയിലാണ് സംഭവം. രിഫാനയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഈ കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.


Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ