എസ് എസ് എഫ് വളാഞ്ചേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു
സാഹിത്യോത്സവ് സമാപിച്ചു
വളാഞ്ചേരി : രണ്ട് ദിവസങ്ങളിലായി നടന്ന SSF വളാഞ്ചേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു വടക്കും മുറിയിൽ നടന്ന ചടങ്ങ് എസ്എസ്എഫ് വളാഞ്ചേരി സെക്ടർ സെക്രട്ടറി നജീബ് സഖാഫി ഉദ്ഘാടനം ചെയ്തു.ഡിവിഷൻ സെക്രട്ടറി റഫീഖ് സഖാഫി വടക്കുംമുറി അധ്യക്ഷത വഹിച്ചു കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോൺ വൈസ് പ്രസിഡണ്ട് ഇമ്പിച്ചിക്കോയ തങ്ങൾ വിജയികളെ പ്രഖ്യാപിക്കുകയും ട്രോഫി വിതരണം ചെയ്യുകയും ചെയ്തു.6 യൂണിറ്റുകളിൽ നിന്നായി 80 ഓളം ഇനങ്ങളിലായി 50 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ 259 പോയിന്റോടെ പാണ്ടികശാല യൂണിറ്റ് ഒന്നാം സ്ഥാനവും 207 പോയിന്റോടെ വടക്കുംമുറി യൂണിറ്റ് രണ്ടാം സ്ഥാനവും 188 പോയിന്റോടെ കുളമംഗലം യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈദർ ഹാജി, കുഞ്ഞുട്ടി ഹാജി
ശംസുദ്ദീൻ കുളമംഗലം, നൗഫൽ അഹ്സനി പാണ്ടികശാല, സുഹൈൽ സഖാഫി, അബൂബക്കർ അഹ്സനി, റാഷിദ് സഖാഫി, സിദ്ധീഖ്, സുലൈമാൻ, ഷാഹുൽ ഹമീദ്, ബാസിത് വടക്കുംമുറി തുടങ്ങിയവർ പങ്കെടുത്തു

Comments
Post a Comment