ചെല്ലൂർ ഗ്രീൻ സ്റ്റാർ ക്ലബിന്റെ 11-ാം വാർഷികാഘോഷം

 


Updated 04 July 2023

Kuttippuram 


ചെല്ലൂർ ഗ്രീൻ സ്റ്റാർ ക്ലബിന്റെ 

വാർഷികാഘോഷം

കുറ്റിപ്പുറം:ചെല്ലൂർ ഗ്രീൻ സ്റ്റാർ ക്ലബിന്റെ 11-ാം വാർഷികവും കുടുംബ സംഗമവും വിവിധ പരിപാടികളോടെ നടന്നു. മേഖലയിലെ  പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ചടങ്ങിൽ ആദരിച്ചു.ക്ലബ് പ്രസിഡണ്ട് അൻവർ ഖാൻ അധ്യക്ഷത വഹിച്ചു.  കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിദ്ദിഖ് പരപ്പാര പരിപാടി  ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ നസീറ പറതൊടി സമ്മാനദാനം നിർവഹിച്ചു .ചടങ്ങിൽഫാരിസ് പി,  പ്രവാസി മെമ്പർ റസാഖ് പി കെ ,സാബു ടി എം , റിയാസ് പി  തുടങ്ങിയവർ  സംസാരിച്ചു.



Comments