കഞ്ചാവുമായി അന്യസംസംസ്ഥാന തൊഴിലാളി വളാഞ്ചേരിയിൽ പിടിയിൽ
updated 02 July 2023
കഞ്ചാവുമായി അന്യസംസംസ്ഥാന തൊഴിലാളി
വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി:വളാഞ്ചേരി ടൗണിൽ കഞ്ചാവുമായി അന്യസംസംസ്ഥാന തൊഴിലാളി വളാഞ്ചേരി പോലീസിന്റെ പിടിയിൽ. പക്ഷിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ റൈഹാൻ അലി (26) ഒരു കിലോ ഇരിനൂറ് ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ഇയാൾ നാട്ടിൽപോയി തിരിച്ച് വരുന്ന സമയം കഞ്ചാവ് കൊണ്ടുവരികയും കച്ചവടം നടത്തുകയുമാണ് പതിവ്. മുൻപും വളാഞ്ചേരി കുറ്റിപ്പുറം പൊലീസ് സ്റ്റേഷനുകളിൽ കഞ്ചാവ് വിൽപ്പന നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്.മാർച്ച് മാസം ചെന്നൈയിൽ പോലീസ് ആറ് കിലോ കഞ്ചാവുമായി പിടികൂടി ജയിലിൽ നിന്ന് ഒരു മാസത്തെ തടവിനു ശേഷം ജാമ്യത്തിലിറങ്ങി ആളാണ് റൈഹാൻ അലി
ഏഴു വർഷത്തോളമായി വളാഞ്ചേരിയിലും പരിസരങ്ങളിലും പല കോർട്ടേഴ്സുകളിലായി താമസിച്ച് വരികയായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും കഞ്ചാവ് വാങ്ങി വിൽപ്പന നടത്തിയിരുന്ന വളാഞ്ചേരി കാവുംപുറം സ്വദേശി മൈലാടി കുന്നത്ത് വീട്ടിൽ ഷംസുദ്ദീന്റെ മകൻ മുഹമ്മദ് സാഹിറിനെയും (22) വളാഞ്ചേരി പോലീസ് പിടികൂടി. ഇരുവരെയും പൊന്നാനി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി തിരൂർ സബ് ജയില് റിമാൻഡ് ചെയ്തു
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
തിരൂർ ഡി വൈ എസ് പി ബിജുവിന്റെ നേതൃത്വത്തിൽ വളാഞ്ചേരി സബ് ഇൻസ്പെക്ടർ ജലീൽ കറുത്തെടത്ത്, പ്രമോദ്,സുധീർ,സി പി ഒ വിനീത്, ഡാൻസഫ് എ എസ് ഐ ജയപ്രകാശ്,എസ് സി പി ഒ ജയപ്രകാശ്,സി പി ഒ ഉണ്ണിക്കുട്ടൻ,ഉദയൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Comments
Post a Comment