കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലേക്ക് ധർണ നടത്തി ഡി വൈ എഫ് ഐ

   

Kuttippuram  

Updated 06 July 2023

കുറ്റിപ്പുറം

 ഗ്രാമപഞ്ചായത്തിലേക്ക്

 ധർണ നടത്തി

ഡി വൈ എഫ് ഐ 

കുറ്റിപ്പുറം: ഡി വൈ എഫ് ഐ  കുറ്റിപ്പുറം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു ഡി എഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലേക്ക് ധർണ്ണ സംഘടിപ്പിച്ചു. യുവജനങ്ങളെ ബാധിക്കുന്ന 2022-23 വാർഷിക പദ്ധതിയിലെ സ്പോർട്സ് കിറ്റ് വിതരണം നടക്കാത്തതും, മിനുട്സിൽ ക്രമക്കേട് നടത്തിയ പത്താം വാർഡ് മെമ്പർ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതിനെതിരെയും, കുറ്റിപ്പുറത്ത് ശാശ്വതമായ മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കാത്തതിനെതിരെയുമാണ് ധർണ്ണ സംഘടിപ്പിച്ചത്. കുറ്റിപ്പുറം മേഖലാ സെക്രട്ടറി കെ പി അബൂ താഹിർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡണ്ട് എം കെ അനൂപ് അധ്യക്ഷത വഹിച്ചു.ഡി വൈ എഫ് ഐ വളാഞ്ചേരി ബ്ലോക്ക് സെക്രട്ടറി സഖാവ് ടി പി ജംഷീർ ഉദ്ഘാടനം നിർവഹിച്ചു.സിപിഐഎം കുറ്റിപ്പുറം ലോക്കൽ സെക്രട്ടറി ധർമ്മ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഒ കെ ശ്രീനാദ്, നിജേഷ്, ബദറുദ്ധീൻ എന്നിവരും സംസാരിച്ചു. കുറ്റിപ്പുറം മേഖലാ സെക്രട്ടറിയേറ്റ് അംഗം സഹദ് എ നന്ദി പറഞ്ഞു 

18-ാം തീയതിക്കുള്ളിൽ യുവജനങ്ങൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണം രജിസ്റ്റേഡ് ക്ലബ്ബുകൾക്ക് വിതരണം നടത്തും എന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ