ഓട്ടോറിക്ഷയിൽ കഞ്ചാവ് വില്പന വെങ്ങാട് സ്വദേശിയെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

 


valanchery

updated 18 July 2023

ഓട്ടോറിക്ഷയിൽ കഞ്ചാവ് വില്പന വെങ്ങാട് സ്വദേശിയെ  വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. 

വളാഞ്ചേരി: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഓട്ടോറിക്ഷയിൽ കഞ്ചാവ് വില്പന നടത്തുന്നയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങാട് സ്വദേശി കീഴ്മുറി മേലെ പറമ്പിൽ വീട്ടിൽ രതീഷാണ് അറസ്റ്റിലായത്. വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുകയായിരുന്ന വേങ്ങാട് സ്വദേശി രതീഷിനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് പാക്കറ്റുകളിലാക്കി കോളേജുകൾക്ക് മുന്നിലും അത്തിപ്പറ്റ പരിസരപ്രദേശങ്ങളിലും വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ. കഴിഞ്ഞദിവസം കോളേജ് പരിസരങ്ങളിലും അത്തിപ്പറ്റ യിലും ഓട്ടോയിൽ വന്ന് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന് വളാഞ്ചേരി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഇയാളിൽ നിന്നും 100 ഗ്രാം കഞ്ചാവും സഞ്ചരിച്ച ഓട്ടോയും പിടിച്ചെടുത്തു. ഇതിൻറെ അടിസ്ഥാനത്തിൽ കഞ്ചാവ് ഉപയോഗിച്ച് വരുന്ന 20 യുവാക്കളെ വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തു വിട്ടു. കുറ്റിപ്പുറം എക്സൈസിൽ സമാനമായ കേസിൽ മുൻപ് അറസ്റ്റിലായ പ്രതിയാണ് രതീഷ്.

സ്റ്റേഷൻ ഹൗസ് ഓഫീസർ കമറുദ്ദീൻ വള്ളിക്കാടന്,എസ് ഐ ജലീൽ കറുത്തേടത്ത്, എസ് ഐ സുധീർ, സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, ശ്രീജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്




Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ