കെ പി എസ് ടി എ തിരൂർ വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ ഓഫീസ് കെട്ടിടത്തിന്റെ കല്ലിടൽ കർമ്മം നടന്നു
updated 24 July 2023
കല്ലിടൽ കർമ്മം
കുറ്റിപ്പുറം - കെ പി എസ് ടി എ തിരൂർ വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ ഓഫീസ് കെട്ടിടത്തിന്റെ കല്ലിടൽ കർമ്മം നടന്നു. ദേശീയപാത 66 വ്യവസായ പാർക്കിനടുത്താണ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. നിർമ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള കല്ലിടൽ കർമ്മം സംസ്ഥാന മുൻ അധ്യക്ഷൻ വി. കെ.അജിത്ത് കുമാർ മാസ്റ്റർ നിർവഹിച്ചു. വിദ്യാഭ്യാസ ജില്ല പ്രസിഡൻറ് ബെന്നി തോമസ് അധ്യക്ഷൻ വഹിച്ചു .ഡോക്ടർ ഗഫൂർ എംടി, എക്സിക്യൂട്ടീവ് അംഗങ്ങളായ സിപി മോഹനൻ ടി കെ സതീശൻ റവന്യൂ ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ ട്രഷറർ കെ.ബിജു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പി നാരായണൻ എം കെ എം ഫൈസൽ, സ്റ്റേറ്റ് കൗൺസിലർ ഹസീന ബാൻ ,കെ പി പ്രഷീദ് റവന്യൂ ജില്ലാ ജോയിന്റ സെക്രട്ടറി സി എസ് മനോജ് മുൻ റവന്യൂ ജില്ലാ പ്രസിഡൻറ് പ്രസിഡണ്ട് ടി വി രഘുനാഥ്,വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ റോബിൻ അബ്രഹാം, നൂറിൽ അമീൻ ,ഹക്കീം എടപ്പാൾ ഹേമന്ത് മോഹൻ ,ബിജു പി സൈമൺ,ഉപജില്ലാ ഭാരവാഹികളായ രഞ്ജിത്ത് അടാട്ട്,റഫീഖ് പല്ലപ്രം, കേശവൻ നമ്പീശൻ , രാജീവ് ടപിടി ഷഹനാസ് , കെ ടി അൻസാർ ,തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. യോഗത്തിന് വിദ്യാഭ്യാസ സെക്രട്ടറി കെ പ്രശാന്തി സ്വാഗതവും നസീബ് കെ പി നന്ദിയും രേഖപ്പെടുത്തി.
നിര്യാതനായ എം ടി മുഹമ്മദ് മാസ്റ്ററിന്റെ നാമധേയത്തിൽ നിർമ്മിക്കുന്ന ഈ ഓഫീസ് കെട്ടിടത്തിന് അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ നൽകിയ ധനസഹായം വിദ്യാഭ്യാസ ജില്ല ഭാരവാഹികൾ ഈ ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി.

Comments
Post a Comment