എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ഇന്ന് തുടങ്ങും
Kottakkal
updated 20 july 2023
മലപ്പുറം വൈവിധ്യങ്ങളെ ആഘോഷിക്കുന്നു
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ഇന്ന് തുടങ്ങും
കോട്ടക്കൽ: 'മലപ്പുറം വൈവിധ്യങ്ങളെ ആഘോഷിക്കുന്നു' എന്ന പ്രമേയത്തില്‍ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് മത്സരങ്ങൾക്ക് കാടാമ്പുഴയിൽ ഇന്ന് തുടക്കമാകും.
ഇന്ന് വൈകുന്നേരം നാലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സന്തോഷ് എച്ചിക്കാനം ഉദ്‌ഘാടനം നിർവഹിക്കും. പ്രമുഖ മാധ്യമ പ്രവർത്തകൻ ബാബു രാമ ചന്ദ്രൻ അതിഥിയാവും. എസ് എസ് എഫ് കേരള ജനറൽ സെക്രെട്ടറി സി ആർ കെ മുഹമ്മദ് സാഹിത്യ പ്രഭാഷണം നടത്തും. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ അബ്ദുൽ ഹഫീള് അഹ്‌സനി അധ്യക്ഷത വഹിക്കും. കേരള മുസ്‌ലിം ജമാഅത് ജില്ല പ്രെസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രെസിഡന്റ് സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ അഭിവാദ്യമർപ്പിക്കും. മുപ്പതാമത് സാഹിത്യോത്സവിന്റെ ദീപ്‌തിയിൽ ജില്ലാ സാഹിത്യോത്സവ് സ്നേഹ ഗീതം ഗാന ശിൽപത്തിനു ആതിഷ് കൃഷ്ണയുടെ നേതൃത്വത്തിൽ 30 കലാകാരൻമാർ നേതൃത്വം നൽകും. കേരള മുസ്‌ലിം ജമാഅത് വൈസ് പ്രെസിഡന്റ് എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, ഐ പി ബി ഡയറക്ടർ അബ്ദുൽ മജീദ് അരിയല്ലൂർ, എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഉമറുൽ ഫാറൂഖ് കാസർഗോഡ്, എസ് എസ് എഫ് സംസ്ഥാന സെക്രെട്ടറി സാദിഖ് അലി ബുഖാരി, ഐ പി എഫ് മലപ്പുറം ജില്ല ചെയർമാൻ ഡോ ഷുഹൈബ് തങ്ങൾ,എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല ജനറൽ സെക്രെട്ടറി മുഹമ്മദ് സ്വാദിഖ് തെന്നല സംസാരിക്കും. ജില്ലാ ഫിനാൻസ് സെക്രെട്ടറി ജഹ്ഫർ ശാമിൽ ഇർഫാനി, സിറാജുദ്ധീൻ താനൂർ സംബന്ധിക്കും.
മലപ്പുറത്തിന്റെ വിഭവ വൈദ്യങ്ങളുടെ രുചിക്കൂട്ടൊരുക്കി ചാദ് ഭക്ഷ്യ മേള നടക്കും. മലപ്പുറത്തെ വൈവിധ്യമാർന്ന ഭക്ഷ്യ മേള പ്രദർശനം നടക്കും. ചീര, ശർക്കര പയർ, ചക്ക കൂട്ടാൻ, തുടങ്ങി വിവിധ വിഭവങ്ങൾ പ്രദർശിപ്പിക്കും. വറുതിയെ മറി കടന്നതിന്റെ പശ്ചാത്തലം, മലപ്പുറത്തിന്റെ രുചിയും വിശേഷങ്ങളും ചർച്ചയും പ്രദർശനത്തിന്റെ ഭാഗമായി നടക്കും.
വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ വൈസ് പ്രെസിഡന്റ് പി ടി ബി ബഷീർ ഉദ്‌ഘാടനം ചെയ്യും.
വൈവിധ്യങ്ങൾ വൈരുധ്യങ്ങൾ 'വര' അക്കാദമിക് പ്രദർശനം നടക്കും.
ഐ പി ബി, മാതൃഭുമി, ഡി സി, ഒലീവ്, ബുക്ക് പ്ലസ്, കാപിറ്റൽ, പൂങ്കാവനം, ഉറവ എജ്യൂ, പിയാനോ, ബുക്ക് പ്ലസ് തുടങ്ങി പത്തോളം പ്രസാധകരുടെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ 'അക്ഷരകോലായി' പുസ്തക മേള നടക്കും.
ജില്ലയിലെ കരിയർ സാധ്യതകൾ, അക്ഷരങ്ങളാവുക ആയുസിനപ്പുറം ജീവിക്കുക, വിദ്യാഭ്യാസം; മാറുന്ന മലപ്പുറം പഠിച്ചതും പഠിക്കാത്തതും, വൈവിധ്യങ്ങൾ വൈരുധ്യങ്ങൾ, മലപ്പുറം വികസിക്കണമെങ്കിൽ വിഭജിക്കണമോ?, വ്യാജ നിർമിതികൾ മാധ്യമങ്ങൾക്ക് എന്ത് ചെയ്യാനുണ്ട്? മാധ്യമ സംഗമം, മലപ്പുറത്തിന്റെ സാഹിത്യ ഭാവനകൾ, ആലി മുസ്ലിയാരും കമ്പളത്ത് ഗോവിന്ദൻ നായരും ഒരുമയുടെ സമര വീര്യം തുടങ്ങി വിവിധ സെഷനുകൾ ക്ക് സി കെ എം റഫീഖ്, കെ ബി ബഷീർ മുസ്‌ലിയാർ, ശകീർ അരിമ്ബ്ര, സഫീർ താനാളൂർ, എ പി അബ്ദുൽ വഹാബ്, ഡോ ഹുസ്സൈൻ രണ്ടത്താണി നേതൃത്വം നൽകും.
ജൂലൈ 22 വൈകുന്നേരം 5 ന് നടക്കുന്ന സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രെട്ടറി മുഹമ്മദ് റഫീഖ് അഹ്‌സനി അധ്യക്ഷത വഹിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ ഫിർദൗസ് സഖാഫി അനുമോദന പ്രഭാഷണം നടത്തും. കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രെട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് കേരള സെക്രെട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രെട്ടറി കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ സംസാരിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹ്‌യിദ്ധീൻ കുട്ടി ബാഖവി, അബൂ ഹനീഫൽ ഫൈസി തെന്നല അവാർഡ് നൽകും.
മഖ്ദൂമിന്റെ സ്‌മൃതിയിൽ ' ജ്ഞാനപ്പുര', വാരിയൻ കുന്നന്റെ സ്‌മൃതിയിൽ 'സമരമുറ്റം', ഇടശ്ശേരിയുടെ സ്‌മൃതിയിൽ 'അക്ഷര തറ', എഴുത്തച്ഛന്റെ സ്‌മൃതിയിൽ 'തുഞ്ചൻ താഴ്‌വര', ശുജായിയുടെ സ്‌മൃതിയിൽ ‘സാഹിത്യ തീരം’ എന്നിങ്ങനെയാണ് വേദികൾക്ക് പേരുകൾ നൽകിയത്.
കാടാമ്പുഴയിൽ 12 വേദികളിലായിട്ടാണ് മത്സരം നടക്കുക. മത്സരങ്ങളും സാഹിത്യോത്സവ് പരിപാടികളും വീക്ഷിക്കുന്നതിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.


Comments
Post a Comment