ആസാദി കാ അമൃത് മഹോത്സവം എഫ്.സി.ഐ കുറ്റിപ്പുറം ഗോഡൗണിൽ


updated 12 July 2023

Kuttippuram

ആസാദി കാ അമൃത് മഹോത്സവം

എഫ്.സി.ഐ കുറ്റിപ്പുറം ഗോഡൗണിൽ 

വിദ്യാർത്ഥികൾക്കായി ബോധവത്കരണ

 പരിപാടി സംഘടിപ്പിച്ചു

 കുറ്റിപ്പുറം: ആസാദി കാ അമൃത്  മഹോത്സവത്തിന്റെ ഭാഗമായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കോഴിക്കോട് ഡിവിഷണൽ ഓഫീസിന് കീഴിലുള്ള എഫ്.സി.ഐ കുറ്റിപ്പുറം ഗോഡൗണിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ബോധവത്കരണ പരിപാടികളുടെ ഭാഗമായി കുറ്റിപ്പറം ജി.വി.എച്ച്.എസ്.എസ്  സ്കൂളിലെ എൻ.സി.സി,ജെ ആർ.സി വിദ്യാർത്ഥികളും  അദ്ധ്യാപകരും പങ്കെടുത്തു. പാടിയും പറഞ്ഞും ആഘോഷിച്ച വിദ്യാർത്ഥികളുടെ സദസ്സ് കുറ്റിപ്പുറം എഫ്.സി.ഐ ഡിപ്പോ മാനേജർ ഗൗതം മുകുന്ദിന്റെ അധ്യക്ഷതയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് അംഗം ഐ കെ ബേബി ഉദ്ഘാടനംചെയ്തു.

സ്വാതന്ത്ര്യത്തിന്റ 75-ാം വാർഷികത്തോടനുബന്ധിച്ച്  ആസാദി കാ അമൃത് മഹോത്സവത്തിെൻ്റെ ഭാഗമായി രാജ്യത്തെ ഭക്ഷ്യ സുരക്ഷയിൽ എഫ്.സി.ഐകൾ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വിവരങ്ങൾ വിദ്യാർത്ഥികളിലേക്ക് പകർന്നു നൽകിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പൊതുവിതരണ  വകുപ്പുകളിലെ പ്രവർത്തനങ്ങളും,രാജ്യത്ത് പൊതുവിതരണ വകുപ്പിന്റെ പ്രാധാന്യവും,ഭക്ഷ്യധാന്യങ്ങളുടെ സംഭരണം,ശേഖരണം,വിതരണം, ക്വാളിറ്റി കൺട്രോൾ,വെയ്ബ്രിഡ്ജ് പ്രവർത്തനം,എന്നിവയെ സംബന്ധിച്ച് ക്വാളിറ്റി കൺട്രോൾ വിഭാഗം എസ്.എം.ടി ഫമീഷപരീച്ചി  വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി. ഫോർട്ടിഫൈഡ് റൈസ്നെ തിരിച്ചറിയുവാനും അതിന്റെ ഗുണമേന്മയെക്കുറിച്ചും  കൺട്രോൾ മാനേജർ കരുണ ദിവാകർ,ക്വാളിറ്റി കൺട്രോളർ അൻഷിദ കെ.എ,എന്നിവർ ചേർന്ന് ഗോഡൗണിനകത്തെ ധാന്യങ്ങളുടെ സംഭരണത്തിന്റെ വിവിധ രീതികളെ കുറിച്ചും ചാക്കുകൾ സ്റ്റോക്കുകളായി വെക്കുന്ന ശാസ്ത്രീയ രീതികളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി. കുറ്റിപ്പുറം ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് കോർഡിനേറ്റർ എം കെ ബേബി, എൻ.സി.സി  കോർഡിനേറ്റർ ആതിര എൻ എ എ, ആശംസകൾ അർപ്പിച്ചു സംസാരിച്ചു.                      എഫ്.സി.ഐ തൊഴിലാളികളും,ലോറി ഡ്രൈവർമാരും പരിപാടിയിൽ പങ്കെടുത്തു.


Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ