സംസ്ഥാനത്ത് അതിതീവ്ര മഴ എറണാകുളം ജില്ലയിൽ റെഡ് അലർട്ട്


updated 03 July 2023

തിരുവനന്തപുരം

സംസ്ഥാനത്ത്  

അതിതീവ്ര മഴ

എറണാകുളം ജില്ലയിൽ റെഡ് അലർട്ട്

പ്രഖ്യാപിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളഴ്ച വ്യാപകമായ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.അതിതീവ്ര മഴ കണക്കിലെടുത്ത് തിങ്കളാഴ്ച എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി,പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി ചക്രവാതചുഴി എന്നിവ നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.

അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്ന് പ്രവചനം

ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, ജില്ലയിൽ അതി തീവ്ര മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിൽ ഓറഞ്ച് അലർട്ടും

കൊല്ലത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

മലയോരമേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതും ഇലക്ട്രിക്കൽ പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. 

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.


കൺട്രോൾ റൂം നമ്പറുകൾ

ജില്ലാ അടിയന്തിര ഘട്ട കാര്യ നിർവഹണ കേന്ദ്രം 

ലാന്റ് ലൈന്‍:0483 2736320

മൊബൈല്‍:9383464212-8848922188


താലൂക്ക് അടിയന്തിര ഘട്ട കാര്യ നിര്‍വ്വഹണ കേന്ദ്രങ്ങള്‍

പൊന്നാനി – 0494 2666038

തിരൂര്‍ - 0494 2422238

തിരൂരങ്ങാടി – 0494 2461055

ഏറനാട് – 0483 2766121

പെരിന്തല്‍മണ്ണ – 04933 227230

നിലമ്പൂര്‍ - 04931 221471

കൊണ്ടോട്ടി – 0483 2713311



Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ