ഇഡ്ലിത്തട്ടിൽ വിരൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന
Manjeri
updated 24 July 2023
ഇഡ്ലിത്തട്ടിൽ വിരൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന
മഞ്ചേരി :ഇഡ്ലിത്തട്ടിൽ വിരൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന.മഞ്ചേരി ചെങ്ങര അബ്ദുറഹ്മാൻ്റെ അഞ്ച് വയസുകാരിയായ മകൾ നിയ ഫാത്തിമയുടെ വിരലാണ് അബദ്ധത്തിൽ ഇഡ്ഡലിത്തട്ടിൽ കുടുങ്ങിയത്.കുട്ടിയുടെ കുഞ്ഞുവിരൽ രക്ഷപ്പെടുത്തിയെടുക്കാൻ വീട്ടുകാർ ഏറെ പരിശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. തട്ടിൽ ഏറെ നേരം കുടുങ്ങിയ കൈവിരൽ നീര് വന്ന് തടിച്ചു വീർത്തതിനെ തുടർന്ന് കുട്ടിയെ രക്ഷിതാക്കൾ മഞ്ചേരി അഗ്നിരക്ഷാ സേന നിലയത്തിൽ എത്തിക്കുകയായിരുന്നു. പ്രദീപ് പാമ്പലത്തിൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ സ്റ്റീൽ കട്ടറും, റിംഗ് കട്ടറും ഉപയോഗിച്ച് നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയുടെ കൈവിരൽ ഇഡലിത്തട്ടിൽ നിന്നും സുരക്ഷിതമായി എടുത്തുമാറ്റി.

Comments
Post a Comment