കുറ്റിപ്പുറം ചെല്ലൂർ ഖരമാലിന്യ പ്ലാന്റിനെതിരെ ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു.
കുറ്റിപ്പുറം ചെല്ലൂർ ഖരമാലിന്യ പ്ലാന്റിനെതിരെ
ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു.
കുറ്റിപ്പുറം: ചെല്ലൂർ അത്താണിക്കുന്നിലെ ഖരമാലിന്യ പ്ലാന്റിനെതിരെ പ്രതിഷേദമുയരുന്നു. പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു.
സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ കുമിഞ്ഞുകൂടുന്ന ഖരമാലിന്യത്തിന് സുസ്ഥിരമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഡബ്ല്യുടിഇ പ്ലാന്റുകൾക്കൊപ്പം സംയോജിത ഖരമാലിന്യ സംസ്കരണ പദ്ധതികൾ വികസിപ്പിക്കുന്നതിന് സർക്കാർ GO (Ms) നമ്പർ 82/2018/LSGD തീയതി 11/06/2018-ന് അനുമതി നൽകിയിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, മൂന്നാർ എന്നിവിടങ്ങളിലായാണ് പദ്ധതികൾ വികസിപ്പിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നത്. മലപ്പുറം ജില്ലയിൽ പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്
തിരൂർ താലൂക്കിലെ നടുവട്ടം വില്ലേജിലെ ചെല്ലൂർ ദേശത്തെ എട്ട് ഏക്കർ ഭൂമിയാണ്. കുറ്റിപ്പുറം കിൻഫ്ര പാർക്കിന് പിറകിലായി ചെല്ലൂർ അത്താണിക്കുന്നിലെ മിച്ചഭൂമിയിലെ ജനവാസ കേന്ദ്രത്തിന് സമീപമാണ് ഈ ഭൂമിയെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇത്തരത്തിൽ ജന വാസ മേഖലയിൽ സ്ഥാപിക്കുന്ന ഖരമാലിന്യ സംസ്ക്കരണ പ്ലാന്റിനെതിരെ പ്രദേശവാസികൾ ബഹുജന പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചത്.
കേരള സർക്കാർ ശുചിത്വ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ബൃഹത് പദ്ധതിക്കെതിരെയാണ് സർവ്വകക്ഷി പ്രക്ഷോഭം ഉയരുന്നത്. നിർദിഷ്ട മാലിന്യ പ്ലാന്റ് ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കുന്നതിൽ നിന്നും അധികൃതർ പിൻമാറണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ സിദ്ധീഖ് പരപ്പാര, സക്കീർ മൂടാൽ, സാബാ കരീം, ഫസൽ അലി പൂക്കോയ തങ്ങൾ, റമീന തുടങ്ങിയ കുറ്റിപ്പുറം പഞ്ചായത്ത് അംഗങ്ങളും ഷഹീർ മാസ്റ്റർ, ടി ശംസുദ്ധീൻ, ഷമീർ ടി, ടി പി ശംസുദ്ദീൻ, മുജീബ് റഹ്മാൻ, പി വി താജുദ്ധീൻ ,വകയിൽ ഫിറോസ് , മുസ്തഫ ചെല്ലൂർ, സഖാഫ് തങ്ങൾ തുടങ്ങിയ പ്രദേശവാസികൾ, മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
ZEEfour NEWS

Good
ReplyDelete