ലൈംഗിക ഉദ്ദേശത്തോടെ ദേഹോപദ്രവം

 


  ലൈംഗിക   ഉദ്ദേശത്തോടെ   ദേഹോപദ്രവം 

 അങ്കമാലി സ്വദേശിയെ   കുറ്റിപ്പുറം പോലീസ്   അറസ്റ്റ് ചെയ്തു 

കുറ്റിപ്പുറം: കുറ്റിപ്പുറം ബസ്സ്റ്റാൻഡിൽ തിങ്കളാഴ്ച രാവിലെ 9:30ന് എറണാകുളത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിൽ കടവല്ലൂരിൽ നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് കയറിയ യാത്രക്കാരിയോട് മോശമായി പെരുമാറിയതിന് അങ്കമാലി സ്വദേശി റെജി ഇ കെ (51) കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കെ എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു യാത്രക്കാരിയോട് കുറ്റിപ്പുറം ബസ്സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പ്രതി ലൈംഗിക ഉദ്ദേശത്തോടെ ദേഹോപദ്രവം ഏൽപ്പിക്കുകയും യാത്രക്കാരിയുടെ ഇഷ്ടത്തിന് വിപരീതമായി സ്ത്രീത്വത്തിന് മാനഹാനി ഉണ്ടാക്കും വിധത്തിൽ പെരുമാറുകയും ചെയ്ത കേസിലാണ് ഇയാളെകുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.  ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു


Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ