രോഗിക്കുള്ള ധനസഹായവുമായി നാട്ടിലെ ക്ലബ്ബുകൾ ചേർന്നു
ZEE NEWS
നിർദ്ധനരായ കാൻസർ രോഗികൾക്കായി ഒരുനാടൊന്നിച്ചു.
കുറ്റിപ്പുറം: ഒരു നാട്ടിലെ യുവാക്കളൊന്നിച്ചപ്പോൾ രോഗികൾക്കുള്ള ചികിത്സ സഹായമായി. 5000 ഓളം പേർക്കുള്ള ബിരിയാണി വിളിയമ്പിയാണ് രാങ്ങാട്ടൂരിലെയും പരിസരങ്ങളിലെയും 4 നിർദ്ധനരായ കാൻസർ രോഗികളുടെ ചികിത്സ ഫണ്ട് കണ്ടെത്തിയത്. യുവവേദി ക്ലബിന് കീഴിയിൽ 100 ഓളം യുവാക്കൾ ഒന്നിച്ചു നടത്തിയ ബിരിയാണി ചലഞ്ച് നാട്ടുകരേറ്റെടുക്കുകയായിരുന്നു ബിരിയാണി വെക്കാനുള്ള വിഭവങ്ങൾ എല്ലാം സുമനസുകൾ നല്കാമെന്നേറ്റത്തോടെ ആവേശത്തിലായ യുവാക്കൾ നാടും വീടും താണ്ടി 5000 ഓളം ബിരിയാണിക്കുള്ള ഓർഡർ നേടിയെടുത്തു. അൽഫവാസ് ബസ്സ് സർവീസ് ലെ 16 ഓളം ബസ്സുകൾ ഒരു ദിവസത്തെ മുഴുവൻ കളക്ഷനും കാരുണ്യപ്രവത്തിക്കായി മാറ്റിവെച്ചു. നല്ലൊരു തുക പിരിഞ്ഞു കിട്ടിയതോടെ 100 രൂപയ്ക്ക് ഒരാൾക്ക് കഴിക്കാനുള്ള ബിരിയാണി ചൂടാറാത്ത ഗുണനിലവാരമുള്ള കണ്ടൈനർ പാക്കിലാക്കിയാണ് വിതരണം ചെയ്തത്. പദ്ധതിയിലൂടെ പിരിഞ്ഞു കിട്ടിയ തുക അടുത്ത ദിവസം രോഗികക്ക് കൈമാറുമെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.

Comments
Post a Comment