എം.ഇ.എസ്. എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾ ഉപരോധ സമരം
തൃക്കണാപുരം എം.ഇ.എസ്. എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾ ഉപരോധ സമരം സംഘടിപ്പിച്ചു; ഉപരോധം പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്
മലപ്പുറം: തവനൂർ തൃക്കണാപുരത്ത് എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിനു മുന്നിൽ വിദ്യാർത്ഥികൾ ഉപരോധ സമരം സംഘടിപ്പിച്ചു. നേരത്തെ അച്ചടക്ക നടപടികളുടെ ഭാഗമായി കോളേജിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടന്നത്. കോളേജിന്റെ പ്രധാന കവാടത്തിന്റെ മുന്നിൽ നടന്ന പ്രതിഷേധത്തിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. 2 മണിക്കൂറുകൾ നേരം നടത്തിയ സമരങ്ങൾക്ക് ഒടുവിൽ കോളേജ് അധികൃതരുമായി നടത്തിയ ചർച്ചയിൽ 10 ദിവസങ്ങൾക്കുള്ളിൽ പുറത്താക്കിയ വിദ്യാർത്ഥികളുടെ കാര്യത്തിൽ ഉചിതമായ തീരുമാനം കൈകൊള്ളുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. സംഘർഷ സാധ്യത മുന്നിൽ കണ്ട് കുറ്റിപ്പുറം പോലീസും സ്ഥലത്തെത്തിയിരുന്നു.
ZEE four NEWS


Comments
Post a Comment