വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം വളാഞ്ചേരിയിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ



വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം വളാഞ്ചേരിയിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ

വളാഞ്ചേരി: വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് മദ്രസാധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. മദ്രസാധ്യാപകനായ കുറ്റിപ്പുറം മദിരശ്ശേരി സ്വദേശി ഹബീബി(43)നെയാണ് വളാഞ്ചേരി എസ്‌.എച്.ഒ കമറുദ്ധീൻ വള്ളിക്കാടന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

വർഷങ്ങളായി ഇയാൾ വളാഞ്ചേരിയിലെ മദ്രസയിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു.  ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നിലവിൽ അഞ്ചോളം കുട്ടികളുടെ പരാതികളാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.


സീ ഫോർ ന്യൂസ്

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ