കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതിഷേധം

 ZEE FOUR

news page


കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതിഷേധം

കുറ്റിപ്പുറം:
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ച്  കുറ്റിപ്പുറം ടൗണിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സാധാരണക്കാർക്കും തൊഴിലാളികൾക്കും, കൃഷിക്കാർക്കും, യാതൊരു ഗുണവുമില്ലാത്ത ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. ഇതിന്റെ തുടർച്ചയെന്നോണം പെട്രോളിനും ഡീസലിനും സെസ് വർദ്ധിപ്പിച്ചും കെട്ടിട നികുതി ഉൾപ്പെടെ കുത്തനെ കൂട്ടിയും സാധാരണക്കാരെ കടക്കെണിയിലാക്കുന്ന ബജറ്റാണ് സംസ്ഥാന സർക്കാർ അവതിരിപ്പിച്ചത്. നികുതിക്കൊള്ള നടത്തിയും വില വർദ്ധിപ്പിച്ചും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന സർക്കാർ നടപടിക്കെതിരെയാണ് പ്രതിഷേധം. സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ സിദ്ധിഖ് പരപ്പാര അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

സിദ്ധിഖ് അലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി , സഹീർ മാസ്റ്റർ, പി കെ എ കരിം, വി പി അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

 കഴിഞ്ഞ ദിവസം ടൗണി വച്ച് ഇടതുപക്ഷം നടത്തിയ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പൊതു സമൂഹത്തിനു മുന്നിൽ കളവു പ്രചരിപ്പിച്ചതിനു വിശദീകരണവും നൽകി




Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ