എടയൂർ സേവന പാലിയേറ്റിവ് ക്ലിനിക്കിന് സഹായധനം കൈമാറി
ZEE FOUR
news page
എടയൂർ സേവന പാലിയേറ്റിവ് ക്ലിനിക്കിന് സഹായധനം കൈമാറി
വളാഞ്ചേരി
മൂന്നാക്കൽ ഗ്രേസ് ഇന്റർനാഷണൽ school വിദ്യാർഥികളും അധ്യാപകരും സംയുക്തമായി സമാഹരിച്ച സഹായധനം എടയൂർ സേവന പാലിയേറ്റീവ് കെയർ ചെയർമാൻ കിഴിശ്ശേരി അബ്ദുൽ റഷീദിന് സ്കൂൾ ലീഡറും ഡെപ്യൂട്ടി ലീഡറും ചേർന്ന് കൈമാറി.
കുട്ടികൾ സമാഹരിച്ച 16500 രൂപയാണ് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കൈമാറിയത്. നിരാലംബരായ രോഗികളെ സഹായിക്കുന്നതിൽ കുട്ടികൾ കാണിച്ച വലിയ മനസ്സിനെ അദ്ദേഹം അഭിനന്ദിച്ചു.
ചടങ്ങിൽ PTA ഭാരവാഹികളും അധ്യാപകരും സന്നിഹിതരായിരുന്നു. ചടങ്ങിൽ പാലിയേറ്റിവ് കെയറിന് തന്റെ സാമ്പാദ്യ കുടുക്ക കൈമാറി മാതൃക കാണിച്ച റിസ മെഹറിൻ എന്ന വിദ്യാർത്ഥിനിയെ അനുമോദിച്ചു.
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ബന്ധപ്പെടേണ്ട നമ്പർ
ENQUIRY NUMBER
Mob: 9846736858
Ph: 04942608282


Comments
Post a Comment