വളാഞ്ചേരി ട്രഷറിക്കു മുന്നിൽ സത്യാഗ്രഹം അനുഷ്ഠിച്ചു.

                                         ZEE FOUR   

                                         news page

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ  വളാഞ്ചേരി ട്രഷറിക്കു മുന്നിൽ സത്യാഗ്രഹം അനുഷ്ഠിച്ചു.
_______________________________

കോട്ടക്കൽ:
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കോട്ടക്കൽ നിയോജക മണ്ഡലം കമ്മറ്റി  വളാഞ്ചേരി ട്രഷറിക്കു മുന്നിൽ സത്യാഗ്രഹം അനുഷ്ഠിച്ചു.
പെൻഷൻ കുടിശ്ശിഘ അനുവദിക്കുക, 11% DA കുടിശ്ശിക അനുവദിക്കുക, മെഡിസിപ് പദ്ധതി അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംഘടനയുടെ നേതൃത്വത്തിൽ വളാഞ്ചേരി ട്രഷറിക്കു മുന്നിൽ സത്യാഗ്രഹം ആരംഭിച്ചത്. കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ -അഡ്വ-മുജീബ് കൊളക്കാട് സമരം ഉത്ഘാടനം ചെയ്തു. 
പി. അബ്ദുറഹ്മാൻ, ksspa മണ്ഡലം പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ചു. പാറശ്ശേരി അസ്സനാർ, എം. അബ്ദുൽ ഖാദർ, വി. പി. ജയനാരായണൻ, സി. ടി. ബാലഭാസ്കരൻ, ടി. വി. രഘുനാഥ്, പി. ഭക്തവത്സലൻ, k. കരുണകുമാർ, ടി. വി. ചന്ദ്രശേഖരൻ, മോഹൻദാസ്. കെ. എന്നിവർ പ്രസംഗിച്ചു.



Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ