ബജറ്റ് മലപ്പുറം ജില്ലയോട് കടുത്ത അവഗണന: അഷറഫ് കോക്കൂർ

 ZEE FOUR

news page

സംസ്ഥാന സർക്കാർ ബജറ്റ് മലപ്പുറം ജില്ലയോട് കടുത്ത അവഗണന: അഷറഫ് കോക്കൂർ

എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച  ബജറ്റിൽ മലപ്പുറം ജില്ല യോട് കടുത്ത അവഗണനയാണ് കാണിച്ചെതെന്നും ജില്ലയിലെ ജനപ്രതിനിധികൾ ഉന്നയിച്ച വികസന പദ്ധതികളെ പരിഗണിക്കുക പോലും ചെയ്യാത്ത സാഹചര്യത്തിൽ യു ഡി എഫ് സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും    ജില്ലാ യു.ഡി.എഫ് കൺവീനറുമായ അഷ്റഫ് കോക്കൂർ പറഞ്ഞു. ഇത്തവണ അവതരിപ്പിച്ച ബജറ്റിലും മലപ്പുറത്തിന് നിരാശ മാത്രമാണ് ബാക്കിയെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഷ്‌റഫ് കോക്കൂര്‍. ഇടത് ഭരണത്തില്‍ തുടര്‍ച്ചയായി മലപ്പുറത്തെ അവഗണിക്കുകയാണ്. യു.ഡി.എഫ് ഭരണകാലത്ത് തുടങ്ങി വെച്ച വികസന പ്രവര്‍ത്തനങ്ങളെല്ലാം എല്‍.ഡി.എഫ് ഭരണത്തിലേറിയതോടെ ബജറ്റിലിടം പിടിക്കാതെ തടസ്സപ്പെട്ടിരിക്കുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളജ്,മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോ ആന്റ് ഷോപ്പിങ് കോംപ്ലക്‌സ്,എയര്‍പോര്‍ട്ട് വികസനം തുടങ്ങി നിരവധി പദ്ധതികളാണ് ഇടത് സര്‍ക്കാരിന്റെ മലപ്പുറം വിരുദ്ധ മനോഭാവം കാരണം പാതിവഴിയില്‍ കിടക്കുന്നത്. സംസ്ഥാനത്തെ മറ്റു  ജില്ലക്ക് അനുവദിക്കുന്ന തോതില്‍ ഫണ്ട് അനുവദിക്കാന്‍ തയ്യാറാകുന്നില്ലെങ്കിലും സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന നികുതി വര്‍ധനവും മറ്റും മലപ്പുറത്തെയും ബാധിക്കുന്നതാണ്. ഇനിയും മലപ്പുറം ജില്ലയോട് പക്ഷാപാതപരമായ സമീപനമെടുക്കുകയാണെങ്കില്‍ കടുത്ത പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അഷ്‌റഫ് കോക്കൂര്‍ പറഞ്ഞു.മുസ്ലിം ലീഗ് നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി എടപ്പാളിൽ ചേർന്ന എംപ്ളോയീസ് & സഹകാരി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തിൽ അഷറഫ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മുതൂർ മുഖ്യ പ്രഭാഷണം നടത്തി, ആർ.കെ ഹമീദ്, റഫീക്ക് പിലാക്കൽ, വി.കെ.എം ശാഫി, നൗഫൽ സി. തണ്ടിലം, ഹാരിസ് തൊഴുത്തിങ്ങൽ, ടി.ഉമ്മർ   സലാം മറ വചേരി, ഷാനിബു പുറത്തൂർ,റാഷിദ് മംഗലം,ബഷീർ തൃ്പ്രഗോട് എന്നിവർ പ്രസംഗിച്ചു.



Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ