കുറ്റിപ്പുറം ചെമ്പിക്കൽ പുഴയരികത്ത് കടൽ കാക്കകൾ ചത്തൊടിങ്ങി
ZEE FOUR
news page
ചെമ്പിക്കൽ പുഴയരികെ കടൽ കാക്കകൾ
കുറ്റിപ്പുറം:
ചെമ്പിക്കൽ ബസ്റ്റോപ്പ് പരിസരത്തിന്ന് പതിമൂന്നോളം എരണ്ട വിഭാഗത്തിപ്പെട്ട കടൽകാക്കകൾ ചത്തൊടുങ്ങി ഇന്ന് ഉച്ചയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് തുടർന്ന് ഫോറസ്ററ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി പുഴയിൽ രാത്രി കാലങ്ങളിൽ മീൻ പിടിക്കാൻ നഞ്ചു കലക്കി നടത്തുന്ന പ്രവണതയാകാം പക്ഷികൾ ചത്തതിന് കാരണമാകാമെന്ന് സംശയിക്കുന്നു. പോസ്റ്റ്മോർട്ടത്തിന്നായി സമീപ മൃഗാശുപത്രികൾ സജ്ജമല്ലാത്തതിനെ തുടർന്ന് മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി ആന്തരികവയവങ്ങൾ പാലക്കാട് ആശുപത്രിയിലേക്കും അയച്ചു, വരും ദിവസം ഫലം അറിയാനാകുമെന്ന് ബന്ധപ്പെട്ടവർ ഉദ്യോഗസ്ഥർ അറിയിച്ചു.കരിവാരക്കുണ്ട് ഫേറസ്റ്റ് ഓഫീസർമാരായ നൗഷാദ്,ലതീഷ്,അഭിലാഷ്, പരിസ്ഥിതി കൂട്ടായ്മ ജില്ലാ കോഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം, ബേഡ് വാച്ചർ അയ്യപ്പൻ, അലി എന്നിവരും സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി


Comments
Post a Comment