ജ്വല്ലറിയിൽ നിന്നും സ്വർണ്ണാഭരണം കവർന്ന കേസിൽ മോഷ്ടാവിനെ പൊലിസ് പിടികൂടി.

                                  ZEE FOUR

                                                        news Page


തിരൂരങ്ങാടി,ഫറോക്ക്,താനൂർ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ളതായി പൊലീസ്


_______________________________________________________________

തിരൂരങ്ങാടി: 
ജ്വല്ലറിയിൽ നിന്നും ഒരു പവൻ്റെ സ്വർണ്ണാഭരണം കവർന്ന കേസിൽ മോഷ്ടാവിനെ പൊലിസ് പിടികൂടി.
 തിരൂർ പറവണ്ണ സ്വദേശി യാരുക്കാട്ടെ പുരയ്ക്കൽ ആഷിഖ് (42)നെയാണ് തിരൂരങ്ങാടി എസ്.ഐ എൻ മുഹമ്മദ് റഫീഖ് അറസ്റ്റ് ചെയ്തത്.എ.ആർ നഗർ
കുന്നുംപുറത്തെ ഒരു ജ്വല്ലറിയിൽ നിന്നും കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. ആഭരണം എടുക്കാനെന്ന വ്യാജ്യേനെ എത്തിയ ഇയാൾ രണ്ട് സ്വർണ വളകൾ ആവശ്യപ്പെടുകയും ഒന്ന് കൈയിൽ വെച്ച് വാഹനത്തിൽ വെച്ച പണം എടുത്തു വരാമെന്നു പറഞ്ഞ് പുറത്തു പോവുകയായിരുന്നു. പിന്നീട് കാണാതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ രക്ഷപ്പെട്ടതായി മനസിലായി.സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടനെ ജ്വല്ലറി അധികൃതർ പൊലിസിൽ പരാതിപ്പെടുകയായിരുന്നു. സമാന കേസുകൾ പരിശോധിച്ച തിരൂരങ്ങാടി എസ്.ഐ പ്രതിയെ പറവണ്ണയിൽ കണ്ടെത്തുകയും താനൂർ ഡാൻസാഫ് സംഘത്തിൻ്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.
ഇയാളുടെ പേരിൽ നേരത്തെ തിരൂരങ്ങാടി, ഫറോക്ക്, താനൂർ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ നിരവധി സമാന കേസുകളുള്ളതായി പൊലിസ് പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജറാക്കും.



Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്