കുറ്റിപ്പുറം C K G

കുറ്റിപ്പുറത്തെ ഫുട്ബോൾ                      വിശേഷങ്ങൾ 

ചില നേരത്ത്  വലിയൊരത്ഭുതമായി തോന്നും ഈ കളി..⚽😮              പ്രായത്തെ പോലും വെല്ലുവിളിച്ചു കൊണ്ട് ഇന്നും കളം വാഴുന്നവർ ഉണ്ട്..                       ചില മത്സരങ്ങൾ ജയിക്കാൻ ഫിറ്റ്നസ്സോ സ്റ്റാമിനയോ പരിശീലനമോ വേണ്ടന്ന് ഇടയ്ക്കിടെ  തെളിയിച്ചു കൊണ്ടിരിക്കുന്നു ഈ പഴയ താരങ്ങൾ.  അല്ലാ ഇന്നും താരങ്ങൾ തന്നെയാണിവർ.  🔥     ചോരത്തിളപ്പും  സ്റ്റാമിനയും  ഫ്ലെക്സിബിലിറ്റി യും എല്ലാ വിധ  ചേരുവകളും ചേർന്ന യുവനിരക്കെതിരെ  ഇവർ കളിക്കുന്നതൊന്ന് കാണണം. അവർക്കെതിരെ ഇവരുടെ ചില മുന്നേറ്റങ്ങൾ ണ്ട്..  ചില അപ്രതീക്ഷിത ഷോട്ടുകൾ ണ്ട്..    പ്രാരാബ്ദങ്ങളേയും  പരിക്കുകളെയും  മറികടന്ന് കളത്തിലിറങ്ങിയ ഇവർക്കാണോ ആരെയും ഏറ്റുമുട്ടാൻ മടി.. 💪🏻   പറയാൻ മറന്ന കാര്യം ഒന്നും രണ്ടും മൂന്നും മക്കളുള്ള ഇവർ ഇന്നും പുറത്തിറക്കുന്നത്  വ്യത്യസ്തമായ  സ്കില്ലുകൾ അല്ല.  ഉള്ളിലെ കനലും  ആത്മവിശ്വാസവും ചേർത്ത് പഴയ പ്രവർത്തി പരിചയവും ചേർത്ത്  ആരെയും നേരിടാനുള്ള ധൈര്യവും  കൂടി ചേർന്നാൽ....  അതാണ് ഇവരുടെ പോരാട്ടം.    ഇന്ന് കുറ്റിപ്പുറത്തെ ചെറിയ ചെറിയ ഗ്രൗണ്ടുകളിൽ ചെന്നാൽ കാണാം സൈക്കിളിന്റെ പിറകിൽ ഒരു ബാളും വെച്ച് കളിക്കാൻ വരുന്ന പിള്ളേർക്കിടയിൽ ഇവരുടെ മക്കളും.    പ്രാരാബ്ദങ്ങളും പരിക്കുകളും കൂടെ  വ്യക്തിപരമായ തിരക്കുകൾക്കിടയിലും    കളത്തിലിറങ്ങുന്ന ഇവരൊക്കെയല്ലേ യഥാർത്ഥ പോരാളികൾ... 🔥




Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ