കുറ്റിപ്പുറം:ഭര്‍ത്താവിനെ കാണാനെത്തിയ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ച ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലിസ് കേസെടുത്തു. 

------------------------------------------------------------------------------

         അക്രമത്തിൽ പരിക്കുപറ്റിയ യുവതി കുറ്റിപ്പുറം താലൂക്ക് ആശുപത്രിൽ

---------------------------------------------------------------------------------

കഴുത്തല്ലൂര്‍ പളളിപ്പടി സ്വദേശിയും യുവതിയുടെ ഭര്‍ത്താവുമായ മാക്കണ്ടത്തില്‍ അബ്ദുല്‍ഹഖീം (34), ഹഖീമിന്റെ പിതാവ് മുഹമ്മദ് (62), ഇവരുടെ സഹോദരിമാര്‍ എന്നിവര്‍ക്കെതിരെയാണ് പൊന്നാനി പളളപുറം സ്വദേശി ഉത്തരപ്പറമ്പില്‍ റഹ്‌യാനത്ത് (23)ന്റെ പരാതിയില്‍ കുറ്റിപ്പുറം പൊലിസ് കേസെടുത്തത്. ഭര്‍തൃവീട്ടുകാരുടെ പരാതിയില്‍ യുവതിക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ് രാവിലെ പത്തരയോടെയാണ് സംഭവം. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും  ആക്രമണത്തില്‍ മുഖത്തും കൈക്കും പരിക്കേറ്റ യുവതിയും മകന്‍ മുഹമ്മദ് ശമീം (രണ്ടര) കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രവാസിയായ അബ്ദുല്‍ഹഖീം നാട്ടില്‍ എത്തിയ വിവരമറിഞ്ഞെത്തിയതായിരുന്നു റഹ്‌യാനത്തും മകനും ഭര്‍തൃവീട്ടില്‍. വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് റഹ്‌യാനത്തിന്റെ ഭര്‍ത്താവ് അബ്ദുല്‍ ഹഖീമും പിതാവ് മുഹമ്മദും സഹോദരിമാരും സംഘം ചേര്‍ന്ന് ആക്രമിച്ചുവെന്നാണ്  കേസ്. മുഹമ്മദിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും പൊലിസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്തെ മഹല്ല് കമ്മിറ്റിയോ താനോ അറിയാതെ ഭര്‍ത്താവ് രണ്ടാമതൊരു വിവാഹം കഴിച്ചിട്ടുണ്ട്. തന്നെയും കുഞ്ഞിനെയും ഭര്‍ത്താവും വീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകായണെന്ന് യുവതി പറഞ്ഞു.

16 ഫെബ്രുവരി 2021

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ