ലഹരിക്കെതിരെ യുവത' എന്ന സന്ദേശവുമായി അഖിലേ കേരള സെവൻസ് ഫുട്ബോളിന് തുടക്കം
ZEE FOUR
news page
ലഹരിക്കെതിരെ യുവത' എന്ന സന്ദേശവുമായി അഖിലേ കേരള സെവൻസ് ഫുട്ബോളിന് തുടക്കം _____________________________________________________________
കോട്ടക്കൽ:ലഹരിക്കെതിരെ യുവത' എന്ന സന്ദേശവുമായി ആതവനാട് മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പിടിഎ കമ്മിറ്റിയും മാട്ടുമ്മൽ വിസ്മയ ക്ലബ്ബും ചേർന്നു നടത്തുന്ന നാലാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ തുടങ്ങി.
ഒറുവിൽ ഖാദർ ഹാജി സ്മാരക വിന്നേഴ്സ് ട്രോഫിക്കും അത്തിക്കാട്ടിൽ സൈനുദ്ദീൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 ടീമുകൾ പങ്കെടുക്കുന്നുണ്ട്. കൽപകഞ്ചേരി എസ്ഐ ജലീൽ കറുത്തേടത്ത് ഉദ്‌ഘാടനം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഉസ്മാൻ പൂളക്കോട്ട് ആധ്യക്ഷ്യം വഹിച്ചു.
ഫുട്ബോൾ നിരീക്ഷകൻ ( കളിപറച്ചിലുകാരൻ ) സുബൈർ വാഴക്കാട് മുഖ്യാതിഥിയായി. എം. കെ. സക്കരിയ, പി.ടി. ഫൗസിയ,കെ.ടി. സുനീറ, റജീന റിഫായി, എ. മമ്മു, മുഞ്ഞയക്കൽ ആബിദ്, കെ. പി. നാരായണൻ, കെ. വി. ഭാസ്കരൻ, ഒറുവിൽ ഹംസ ഹാജി, ഷുഹൈൽ സാബിർ, സനിൽ തച്ചില്ലത്ത്, നിഷാദ് മാട്ടുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.


Comments
Post a Comment